“എന്നാ ത്തിനാമാത്തൻ ചേട്ടാ ഈ വയസ്സാൻ കാലത്ത് ഈ തോക്ക് . ഒന്നൂടെ കാട്ടിൽ കേറുന്നുണ്ടോ?
മാത്തൻ ചേട്ടന്റെമകൻ പാപ്പച്ചൻ അതെടുത്തുപെരുമാറുണ്ടന്നാണ് നമുക്കു കിട്ടിയ വിവരം.
ഇത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ്.
അടുത്തതു കേൾക്കുന്നത് ഒരു സ്ത്രീ ശബ്ദമാണ്.
എന്തായാലും നാട്ടുകാർക്കിടയിൽ നല്ല മതിപ്പാണ്.
“പോത്തു പാപ്പച്ചൻ…നല്ല പേര്…
എന്തായാലും പാമ്പ് പാപ്പച്ചൻ എന്ന പേരു മാറിക്കിട്ടി,
ഇത് ഭാര്യയുടെ വാക്കുകൾ പോലെ തോനാം ആ വാക്കിലും സംസാരത്തിലുമെല്ലാം ഒരു കുത്തുവാക്ക് ഉള്ളതു പോലെ .
സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിന്റെ ടീസറിലെ ചില പ്രസക്ത ഭാഗങ്ങളാണ്.
ഇതെല്ലാം ശ്രദ്ധിക്കുമ്പോൾ ഒന്നു മനസ്സിലാക്കാം –
പാപ്പച്ചന് തോക്കും കാടുമായിട്ടൊക്കെ ചില ബന്ധങ്ങളുണ്ടന്ന്.
അതിന്റെ ഉള്ളറകളിലേക്ക് കടക്കുന്ന ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്.
ഈ ചിത്രത്തിന്റെ പുതിയ ടീസറിലാണ് ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പ്രേക്ഷകനെ ഏറെ ആകർഷിക്കാൻ പോരുന്ന വിധത്തിലുള്ള രംഗങ്ങൾ കോർത്തിണക്കിയാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ഏറെ സ്വീകാര്യതയിലൂടെ ഈ ടീസർ വൈറലായിരിക്കുന്നു.
ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കുടുംബ ബന്ധങ്ങളും, നായാട്ടും, നർമ്മവും പ്രണയവുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടൈനർ ആയിരിക്കും ഈ ചിത്രം.
ഇവിടെ പാപ്പച്ചനെ സൈജു കുറുപ്പ് അവതരിപ്പിക്കുന്നു.
മാത്തച്ചനെ വിജയ രാഘവനും അവതരിപ്പിക്കുന്നു.
ദർശന , സിന്ദാ
അജു വർഗീസ്, ജഗദീഷ്,
ജോണി ആന്റണി, കോട്ടയം നസീർ, ശിവജി ഗുരുവായൂർ, പ്രശാന്ത് അലക്സാണ്ടർ, ശരൺ രാജ്, വീണാ നായർ, ജോളി ചിറയത്ത്,
ഗാനങ്ങൾ – ഹരി നാരായണൻ , സിന്റോ സണ്ണി.
സംഗീതം – ഔസേപ്പച്ചൻ.
ഛായാഗ്രഹണം – ശ്രീജിത്ത് നായർ –
എഡിറ്റിംഗ് – രതിൽ രാധാകൃഷ്ണൻ.
കലാസംവിധാനം – വിനോദ് പട്ടണക്കാടൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്
പ്രൊഡക്ഷൻ കൺടോളർ – പ്രശാന്ത് നാരായണൻ.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണപ്രവർത്തന ങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…