Entertainment

കപ്പ് എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു

അനന്യ ഫിലിം കപ്പ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി. എയ്ഞ്ചലീന മേരി എന്നിവർ നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ‘കപ്പ് ‘ എന്ന ചിത്രത്തിൻ്റെ ടീസർ പ്രശസ്ത നടൻ ജയസൂര്യയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു.

യുവാക്കളെ ഏറെ ആകർഷിക്കുന്ന സ്പോർട്ട്സ് പശ്ചാത്തലത്തിലൂടെയുള്ള ഇതിലെ രംഗങ്ങൾ ഇതിനകം ഏറെ വൈറലായിരിക്കുന്നു. നവാഗതനായ സഞ്ജു വി. സാമുവലാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

“വെള്ളത്തുവൽമേഘം മേഞ്ഞേ മേലെ.

വെള്ളത്തൂവൽ നാവുണർന്നേ താഴെ”

മനുമഞ്ജിത്ത് രചിച്ച് ഷാൻ റഹ്മാൻ ഈണമിട്ട് അശ്വിൻരാജും, സച്ചിൻ വിജയ്  എന്നിവർ പാടിയ മാജിക്കൽ സോംഗ് ആണ് ഇത്. സ്പോർട്ട് സ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ്.

ഇടുക്കിയിലെ കുടിയേറ്റ മേഖലയായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ ബാഡ്മിൻ്റൺ പ്രേമിയായ നിധിൻ എന്ന പതിനാറുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. ബാഡ്മിൻ്റെണിൽ ഇൻഡ്യക്കു വേണ്ടി ഒളിമ്പിക്സിൽ കളിക്കാനായിസ്വപ്നം കണ്ടു നടക്കുന്ന നിധിൻ്റെ അതിനുള്ള ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്. അതാകട്ടെ അത്യന്തം ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. തികഞ്ഞ ഫീൽ ഗുഡ് സിനിമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

യുവനിരയിലെ ശ്രദ്ധേയനായ മാത്യു തോമസ്സാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നിധിനെ അവതരിപ്പിക്കുന്നത്. റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ ബേസിൽ ജോസഫ് അവതരിപ്പിക്കുന്നു. നമിതാ പ്രമോദ്യം യുവ നടൻ കാർത്തിക് വിഷ്ണുവും കേന്ദ്രകഥാപാത്രങ്ങളായിട്ടുണ്ട്. പുതുമുഖം റിയാ ഷിബുവും അനഘ സുരേന്ദ്രനുമാണ് നായികമാർ.വിഇവർക്കു പുറമേ  ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, ജൂഡ് ആൻ്റണി ജോസഫ്, ആനന്ദ് റോഷൻ, സന്തോഷ് കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആൻ്റണി, മൃണാളിനി സൂസൻ ജോർജ്, മൃദുൽപാച്ചു, രഞ്ജിത്ത് രാജൻ, നന്ദു പൊതുവാൾ, നന്ദിനി ഗോപാലകൃഷ്ണൻ, അനുന്ദ്രിതാ മനു, ഐ.വി.ജുനൈസ്, അൽത്താഫ് മനാഫ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

സംഗീതത്തിന് ഏറെ പ്രാധസ്യമുള്ള ഈ ചിത്രത്തിൽ മൊത്തം അഞ്ചു ഗാനങ്ങളാണുള്ളത്. ഷാൻ റഹ്മാനാണ് എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ജിഷ്ണു തിലക്. 4 ഗാനങ്ങൾ മനു മഞ്ജിത്തും, ഒരു ഗാനം ആർ.സി.യും രചിച്ചിരിക്കുന്നു. അഖിലേഷ് ലതാ രാജും ഡെൻസൺ ഡ്യൂറോമുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം – നിഖിൽ. എസ്. പ്രവീൺ

എഡിറ്റർ – റെക്സൺ ജോസഫ്.

കലാസംവിധാനം – ജോസഫ് നെല്ലിക്കൽ,

മേക്കപ്പ് – ജിതേഷ് പൊയ്യ

കോസ്റ്റ്യൂം ഡിസൈൻ – നിസ്സാർ റഹ്‌മത്ത്.

ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ.

പ്രൊജക്റ്റ് ഡിസൈനർ – മനോജ് കുമാർ.

പ്രൊഡക്ഷൻ മാനേജർ – വിനു കൃഷ്ണൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പൗലോസ് കുറുമുറ്റം

പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം പ്രദർശനസജ്ജമായിരിക്കുന്നു.

ഫോട്ടോ – സിബി ചീരൻ

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അങ്കത്തട്ട് @അമേരിക്ക: കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

12 hours ago

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…

12 hours ago

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…

13 hours ago

സതേൺ കാലിഫോർണിയയിൽ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിർദ്ദേശം

തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…

13 hours ago

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…

13 hours ago

നാസിയ ഹാരിസ് വധക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ

ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…

13 hours ago