സൂപ്പർ ശരണ്യ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്സും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് പൂവൻ.
നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ,പയ്യന്നൂർ പ്രദേശങ്ങളിൽ ആരംഭിച്ചു.
ഷെബിൻ ബക്കറും’ ഗിരീഷ്.ഏ.ഡിയുമാണ് നിർമ്മാതാക്കൾ . സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ കാംബസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഏറെ കൈയ്യടി വാങ്ങിയ നടൻ കൂടിയാണ് സംവിധായകനായ വിനീത് വാസുദേവൻ.
പരിയാരത്തിനടുത്തുള്ള സ്ത്രീ സ്ത സെൻ്റ്- ആൻ്റണീസ് പള്ളി വികാരി ഫാദർ ജോസഫ് തുണ്ടെ കാരോട്ടും ശ്രീമതി രാജി കെ.വി.യും ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ശ്രീമതി വീണയാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. നിരവധി പുതുമുഖങ്ങൾക്കും അവസരം നൽകിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
നർമ്മമുഹൂർത്തങ്ങളിലൂടെ സമൂഹത്തിൻ്റെ കാതലായ വിഷയമാണ് ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത്.
ആൻ്റണി വർഗീസ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ അനിഷ്മ, അഖില, റിങ്കു എന്നിവർ നായികമാരാകുന്നു.
മണിയൻ പിള്ള രാജു, കലാഭവൻ പ്രചോദ്, വരുൺ ധാരാ, വിനീത്യശ്വം, വിനീത് ചാക്യാർ, സജിൻ എന്നിവരും പ്രധാന താരങ്ങളാണ്.
സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു.
രചന – വരുൺ ധാരാ.
ഛായാഗ്രഹണം- സജിത് പുരുഷൻ
എഡിറ്റിംഗ്- ആകാശ് ജോസഫ് വർഗീസ്.
കലാസംവിധാനം -സാബു മോഹൻ
കോസ്സ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ
മേക്കപ്പ് – സിനൂപ് രാജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹൈൽ എം.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – വിഷ്ണു ദേവൻ, സനാദ് ശിവരാജ്,
സംവിധാന സഹായികൾ- റിസ് തോമസ്, അർജുൻ.കെ.കിരൺ ജോസി,
ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി,
പ്രൊഡക്ഷൻ മാനേജേഴ്സ്.- എബി കോടിയാട്ട്, മനുഗ്രിഗറി,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ,
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ, കുര്യൻ,
വാഴൂർ ജോസ്.
ഫോട്ടോ – ആദർശ് സദാനന്ദൻ.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…