Entertainment

തീർപ്പ് – ആരംഭിച്ചു

രതീഷ് അമ്പാട്ടും മുരളി ഗോപിയും കമ്മാരസംഭവത്തിനു ശേഷം ഒത്തുചേരുന്ന പുതിയ ചിത്രമാണ് തീർപ്പ്. ഫ്രൈഡേ ഫിലിംഹൗസിൻ്റ ബാനറിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നുള്ള സെല്ലുലോയ്ഡ് മാർഗും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ഫെബ്രുവരി പത്തൊമ്പത് വെള്ളിയാഴ്ച്ച കൊച്ചി കടവന്ത്രയിലെ കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു.

അഭിനേതാക്കളും അണിയറ പ്രവർത്തകരുംബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ ശീടൊളിൻസ് സിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത സംവിധായകനായ ബ്ലെസ്സി ഫസ്റ്റ് ക്ലാപ്പും നൽകി.പ്രശസ്ത സംവിധായകനായ ലാൽ ജോസ് ആശംസകൾ അർപ്പിക്കാൻ സന്നിഹിതനായിരുന്നു. രതീഷ് അമ്പാട്ട് ലാൽ ജോസിൻ്റെ പ്രധാന സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുരളി ഗോപിയാകട്ടെ ആദ്യമായി ഒത തിരക്കഥ രചിക്കുന്നത് ലാൽ ജോസിൻ്റെ രസികൻ എന്ന ചിത്രത്തിലൂടെയാണ്. വിജയ് ബാബു നായകനായി അഭിനയിച്ച ‘നീനാ എന്ന ചിത്രം സംവിധാനം ചെയ്തതും ലാൽ ജോസാണ്.

ഇങ്ങനെ നിരവധി ബന്ധങ്ങൾ ഇവർക്കിടയിലുണ്ട്.വൻ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളീ ഗോപി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.പ്ഥ്വിരാജ് ഇന്ദ്രജിത്ത്, സൈജു ക്കുറുപ്പ്., വിജയ് ബാബു, സിദ്ദിഖ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ഷാജുശ്രീധർ, സുനിൽ നെല്ലായ്, ഇഷാ തൽവർ, ഹന്ന റെജി കോശി, ശ്രീലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾസുനിൽ കെ.എസ്.ഛായാഗ്രഹണവും ദീപു എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- സുനിൽ കെ.ജോർജ്, കോസ്റ്റ്യും – ഡിസൈൻ -സമീരാനിഷ്,മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു: ജി.സുശീലൻ എക്സിക്കുട്ടീവ് പ്രൊഡ്യൂർ- വിനയ് ബാബു. കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം ഫ്രൈഡേ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്. ഫോട്ടോ – ശ്രീനാഥ്

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

19 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

20 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

21 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

23 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

2 days ago