Categories: Entertainment

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് 100 കോടി വിലമതിക്കുന്ന സഹായങ്ങള്‍ നല്‍കി ടിക്-ടോക്

ഷോര്‍ട്ട് വിഡിയോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടിക്-ടോക് ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് 100 കോടി വിലമതിക്കുന്ന സഹായങ്ങള്‍ നല്‍കി. കോവിഡ് ചികിത്സാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉപയോഗപ്പെടുന്ന നാല് ലക്ഷം മെഡിക്കല്‍ പ്രൊട്ടക്റ്റീവുകള്‍ രണ്ട് ലക്ഷം മാസ്‌കുകള്‍ എന്നിവ ഉള്‍പ്പെടുന്ന സംരക്ഷണ വസ്തുക്കളാണ് നല്‍കിയത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവന്‍ വെടിഞ്ഞ് അഹോരാത്രം പരിശ്രമിക്കുന്ന മെഡിക്കല്‍ രംഗത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സഹായികളുള്‍പ്പെടെയുള്ളവരുടെ സുരക്ഷാര്‍ത്ഥമാണ് ഇപ്പോള്‍ തങ്ങളുടെ സഹായമെന്നും ടിക് ടോക് വക്താവ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങളെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

യൂണിയന്‍ മിനിസ്ട്രി ഓഫ് ടെക്‌സ്റ്റൈല്‍സിന്റെ സഹായത്തോടെ ഈ മെഡിക്കല്‍ ഗിയറുകളെല്ലാം സുരകക്ഷിതമാണെന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു ഇവ കൈമാറിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. ഖര്‍ ബൈഠോ ഇന്ത്യ #GharBaithoIndia എന്ന ക്യാമ്പെയ്‌നും ടിക്ടോക് ഊര്‍ജിതമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ ക്യാമ്പെയ്‌നിലൂടെ ജനങ്ങളെ വീട്ടില്‍ ഇരിക്കാന്‍ പ്രേരിപ്പിക്കാനും വീട്ടിലെ സമയങ്ങള്‍ ആനന്ദപ്രദമാക്കാന്‍ കഴിയുന്നതായും ഈ സാമൂഹിക സംരംഭം പറയുന്നു.

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

8 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

10 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago