തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിനെ സഹായിക്കാന്‍ ബുധനാഴ്ച അംഗീകാരം നല്‍കിയ സാലറി ചലഞ്ചിനോട് സഹകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍. പ്രതിപക്ഷ അധ്യാപക സംഘടനകളാണ് സാലറി ചലഞ്ചിനെതിരെ രംഗത്തെത്തിയത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് കെ.പി.എസ്.ടി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സാമ്പത്തിക സ്ഥിതിയനുസരിച്ച് പരമാവധി തുക സംഭാവന ചെയ്യാനാവുന്ന വിധം തീരുമാനം മാറ്റണമെന്ന് സംസ്ഥാന പ്രസിഡന്റ് വി. കെ അജിത് കുമാര്‍, ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
അതേസമയം സര്‍ക്കാര്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു സ്വീകാര്യമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് അബ്ദുള്ള വാവൂര്‍ അറിയിച്ചു.
പിടിപ്പുകേടും ഭരണ പരാജയവും മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച ജീവനക്കാരുടെ തലയില്‍ വെച്ചു കെട്ടുന്നത് ശരിയായ നടപടിയല്ലെന്ന് എ.എച്ച്.എസ്.ടി.എ പ്രസിഡന്റ് ആര്‍. അരുണ്‍കുമാറും ജന. സെക്രട്ടറി എസ്. മനോജും പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുള്‍ ലത്തീഫും ജന.സെക്രട്ടറി സി.ടി.പി ഉണ്ണിമൊയ്തീനും ആവശ്യപ്പെട്ടു. ജീവനക്കാരുടെ പോക്കറ്റടിക്കുന്ന നടപടിയാണിതെന്നാണ് എഫ്.എച്ച്.എസ്.ടി.എ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ സാലറി ചലഞ്ചിന് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനമായത്.
ജീവനക്കാരുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്നാണ് നിലവിലെ തീരുമാനം.
എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ നിലവില്‍ ഒരു ലക്ഷം രൂപ ദുരതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.
എല്ലാ ജീവനക്കാരുടെയും ശമ്പളം ദുരിതാശ്വാസ നിധിയില്‍ എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനായി സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ടായിരുന്നു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…