അങ്കിളേ….. നമ്മൾ ഏതു സിനിമയാണു കാണാൻ പോകുന്നത്?
കുട്ടിയുടെ ആ ചോദ്യത്തിനു മുന്നിൽ
മനസ്സിലാകുന്നത് നിഷ്ക്കളങ്കതയുടെ, ആത്മബന്ധത്തിൻ്റെ സ്വരമാണ്.
ഇന്നു പുറത്തുവിട്ട സർക്കീട്ട് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ ഒരു രംഗമാത്തിലെ ചില ഭാഗങ്ങൾ. മെയ് എട്ടിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്തും,ഫ്റാങ്ക്ളിൻ ഡൊമിനിക്കുമാണ് നിർമ്മിക്കുന്നത്.
ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമ എന്ന മാധ്യമത്തെ അർഹിക്കുന്ന ഗൗരവത്തോടെ വീക്ഷിക്കുന്ന ഒരു സംവിധായകൻ്റെ ഭാവനയിൽ ഉരിത്തിരിയുന്ന ഈ ചിത്രവും അർഹിക്കുന്ന നിലവാരത്തിലേക്കു തന്നെ കടന്നുവരും എന്നു തന്നെ വിശ്വസിക്കാം.
ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള തികഞ്ഞ ആത്മബന്ധ ത്തിൻ്റേയും സൗഹൃദത്തിൻ്റേയും കഥയാണ് ഹൃദ്യമായ മുഹൂർത്തങ്ങളും,, ഒപ്പം ലളിതമായ നർമ്മ മുഹൂർത്തങ്ങളി ലൂടെയും അവതരിപ്പിക്കുന്നത്. ‘
ആസിഫ് അലിയും, ബാലതാരം ഓർസാനു മാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവർ തമ്മിലുള്ള ബന്ധത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്കു കടന്നാൽ തെളിയുന്നതെന്തൊക്കെ?
വൻവിജയങ്ങൾ നേടിയ കിഷ്ക്കിന്താ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിനായകനാകുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ഡർ, രമ്യാസുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം – അയാസ് ഹസൻ
എഡിറ്റിംഗ് – സംഗീത് പ്രതാപ്.
കലാസംവിധാനം – വിശ്വന്തൻ അരവിന്ദ്.
കോസ്റ്റ്യും ഡിസൈൻ – അർഷാദ് ചെറുകുന്ന്
മേക്കപ്പ് – സുധി
നിശ്ചല ഛായാഗ്രഹണം – എസ്.ബി.കെ. ഷുഹൈബ്
പ്രൊജക്റ്റ് ഡിസൈൻ – രഞ്ജിത്ത് കരുണാകരൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…