Entertainment

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ടൈറ്റിൽ പ്രകാശനം ചെയ്തു

പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട  ചിത്രമായിരുന്നു അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവ്വം ഗുണ്ട ജയൻ. കഥയുടെ പുതുമയിലും, അവതരണത്തിലും ഏറെ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് യുണൈറ്റഡ് കിംങ്ഡം ഓഫ് കേരള എന്നു നാമകരണം ചെയ്തിരിക്കുന്നു.

മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന ഫ്രാഗ്രൻ്റ് നേച്ചർഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ കടന്നു വരുന്നു. പ്രത്യേകിച്ചും മധ്യതിരുവതാംകൂറിലെ പുതുതലമുറക്കാരുടെ ചിന്താഗതികൾ ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. അതിന് രക്ഷകർത്താക്കളുടെ നിർലോഭമായ പിന്തുണയും, പ്രോത്സാഹനവുമുണ്ട്.

അത്തരമൊരു പശ്ചാത്തലത്തിൽ ഒരപ്പൻ്റെയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ തികച്ചും രസാകരവും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മധ്യതിരുവതാംകൂറിൻ്റെ ജീവിത സംസ്കാരത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ജോണി ആൻ്റെണിയും രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്ര ങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്. മനോജ്. കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി, മനോജ്.കെ.യു, മഞ്ജു പിള്ള, സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ.

സംഗീതം -രാജേഷ് മുരുകേശൻ.

ഛായാഗ്രഹണം – സിനോജ്.പി. അയ്യപ്പൻ.

എഡിറ്റിംഗ് – അരുൺ വൈഗ 

കലാസംവിധാനം – സുനിൽ കുമരൻ 

മേക്കപ്പ് – ഹസ്സൻ വണ്ടൂർ

കോസ്റ്റ്യും ഡിസൈൻ – മെൽവി ജെ.

നിശ്ചല ഛായാഗ്രഹണം – ബിജിത്ത് ധർമ്മടം

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ.

ലൈൻ പ്രൊഡ്യുസർ – ഹാരിസ് ദേശം.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിനോഷ് കൈമൾ.

പ്രൊഡക്ഷൻ കൺട്രോളർ – റിനിൽ ദിവാകർ

പാലാ ഭരണങ്ങാനം, കട്ടപ്പന, ഈരാറ്റുപേട്ട, ചെന്നൈ, മൂന്നാർ, കൊച്ചി,ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

5 hours ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

7 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

8 hours ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

9 hours ago

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

1 day ago

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…

1 day ago