രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു .ജി.രാഘവ് തിരക്കഥ രചിച്ച് സംവിധാനം. ചെയ്യുന്ന വാശി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഈ ചിത്രം ജൂൺ പതിനേഴിന് ഉർവ്വശി തീയേറ്റേഴ്സും രമ്യാ മൂവീസ്സും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു.
കോടതി മുറിക്കുള്ളിൽ അങ്കം കുറിക്കുന്ന രണ്ട് അഭിഭാഷകർ. എബി മാത്യുവും മാധവി മോഹനും. പിന്നീട് ജീവിതത്തിലും ഇവർ ഒന്നായി. പിന്നീടുള്ള ഇവരുടെ കുടുംബ ജീവിതമാണ് ഏറെ പിരിമുറുക്കത്തോടെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ടൊവിനോ തോമസ്സും പ്രശസ്ത ദക്ഷിണേന്ത്യൻ താരം കീർത്തി സുരേഷുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ എബി മാത്യുവിനേയും, മാധവി മോഹനേയും അവതരിപ്പിക്കുന്നത്.
ഇവർക്കു പുറമേ അനുമോഹൻ, ബൈജു സന്തോഷ്, ഡോ.റോണി, നന്ദു കോട്ടയം രമേഷ്, ജി.സുരേഷ്കുമാർ,
അനഘ നാരായണൻ, ത്രിങ്കളാഴ്ച്ച നിശ്ചയം ഫെയിം) വനിത കൃഷ്ണചന്ദ്രൻ ,മിഥുൻ എം., ഡാൻ, വിനോദ് തോമസ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമൽദേവ്, മായാ വിശ്വനാഥ്, ഗീതി സംഗീത, ആർ.ജെ.രഘു, ‘സീമാ നായര്, അർമ്മിത അനീഷ്, അനഘ അശോക് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. നീൽഡി കുഞ്ഞഛായാഗ്രഹണവും അർജു ബെൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം സാബു മോഹൻ
കോസ്റ്റ്യും – ഡിസൈൻ.-ദിവ്യാ ജോർജ്.
മേക്കപ്പ്.പി.വി.ശങ്കർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിഥിൻ മൈക്കിൾ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കെ.രാധാകൃഷ്ണൻ.
വാഴൂർ ജോസ്.
ഫോട്ടോ – രോഹിത് .കെ .സുരേഷ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…