Entertainment

വാസുദേവ് സനലിൻ്റെ പുതിയ ചിത്രം “അന്ധകാരാ” ആരംഭിച്ചു

കാമ്പസ് പശ്ചാത്തലത്തിലൂടെ, സമകാലീന പ്രശ്നങ്ങളെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിച്ച്  ശ്രദ്ധ നേടിയ ഹയ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന അന്ധകാരാ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി നാല് ബുധനാഴ്ച്ച ആലുവായിൽ ആരംഭിച്ചു.


ഏ.ച്ച്.സി.പ്രൊഡക്ഷൻ
സിൻ്റെ ബാനറിൽ സജീർ അഹമ്മദ് ഗഫൂറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഗോകുലരാമനാഥൻ.


ലളിതമായ ചടങ്ങിൽ നിർമ്മാതാവ് സജീദ് അഹമ്മദ് ഗഫൂർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കം കുറിച്ചത്. തിരക്കഥാകൃത്തുക്കളായ അർജുൻ ശങ്കർ – പ്രശാന്ത് നടേശൻ എന്നിവരാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്.
തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയയായ അജീഷാ പ്രഭാകറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.


ഡാർക്ക് മൂഡ് ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിതെന്ന് സംവിധായകൻ വാസുദേവ് സനൽ പറഞ്ഞു.
പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.


യുവനിരയിലെ ശ്രദ്ധേയനായ ചന്തു നാഥും ദിവ്യാ പിള്ളയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധീരജ് സെന്നി. സുധീർ കരമന, കെ.ആർ.ഭരത് ( ഹയ ഫെയിം) വിനോദ് സാഗർ (രാഷസൻ ഫെയിം) മെറീനാ മൈക്കിൾ ബേബി അഷിതാ, ജയരാജ് കോഴിക്കോട് എന്നിവർക്കൊപ്പം ആസ്ട്രേലിയായിൽ നിന്നുള്ള രണ്ട് അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


അർജുൻ ശങ്കർ -പ്രശാന്ത് നടേശൻ എന്നിവരുടേതാണ് തിരക്കഥ,
സംഗീതം -അരുൺ മുരളീധരൻ.
മനോഹർ നാരായണ നാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – അരുൺ തോമസ്.
മേക്കപ്പ് – പ്രദീപ് വിതുര.

കോസ്റ്റ്യം -ഡിസൈൻ.സുജിത് മട്ടന്നൂർ.
പ്രൊജക്റ്റ് ഡിസൈനർ – സണ്ണി തഴുത്തല.
പ്രൊഡക്ഷൻ കൺട്രോളർ- ജയശീലൻസദാനന്ദൻ
കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും’
വാഴൂർ ജോസ്.
ഫോട്ടോ – ഫസൽ ഹക്ക്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

9 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

10 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

12 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

12 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

13 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago