മറയൂരിലെചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
പ്രണയവും, രതിയും, പകയും സംഘർഷവുമൊക്കെ കോർത്തിണക്കിയെത്തുന്ന ഈ ചിത്രം ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്.
ഉർവ്വശി തീയേറ്റേഴ്സ്, എ.വി.എ പ്രൊഡക്ഷൻസ് ബാനറുകളിൽ സന്ധീപ് സേനനും ഏ.വി.അനൂപും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു.
അടുത്തു തന്നെ പ്രദർശനത്തി നെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കു
ന്നത്.
ചിത്രത്തിൻ്റെ പശ്ചാത്തലത്തിനനുയോജ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ടീസർ എത്തിയിരിക്കുന്നത്.
ചിത്രത്തിൻ്റെ ഒരു നേർക്കാഴ്ച്ച തന്നെയായിരിക്കും ഈ ടീസർ.
ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവായി പ്രിഥ്വിരാജ് ചിത്രത്തിൻ്റെ കേന്ദ്ര കഥാപാത്രമാകുന്നു.
ഗുരുവായ ഭാസ്ക്കരനെ ഷമ്മി തിലകനും അവതരിപ്പിക്കുന്നു.
ഈ ഗുരുവും ശിഷ്യനും തമ്മിലുള്ള മത്സരത്തിൻ്റെ മാറ്റുരക്കുന്ന ചിത്രം കൂടിയാണ് ഈ ചിത്രം. വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ
അവതരണം.
ഏറെ സമയമെടുത്തുള്ള ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമാണ് ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് നിർമ്മാതാവ് സന്ധീപ്സേനൻ വ്യക്തമാക്കി.
അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രിയംവദാ കൃഷ്ണനാണു നായിക.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു, സംഗീതം-ജെയ്ക്ക്സ് ബിജോയ്.
ഛായാഗ്രഹണം-അരവിന്ദ് കശ്യപ് – രണദിവെ.
എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്.
പ്രൊഡക്ഷൻ ഡിസൈൻ-ബംഗ്ളാൻ.
കലാസംവിധാനം – ജിത്തു സെബാസ്റ്റ്യൻ.
മേക്കപ്പ്-മനു മോഹൻ,
സൗണ്ട് ഡിസൈൻ-അജയൻ അടാട്ട്- പയസ്മോൻസണ്ണി.
VFX ഡയറക്ടർ : രാജേഷ് നായർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ.
അസ്സോസ്സിയേറ്റ് ഡയറക്ടർ-വിനോദ് ഗംഗ.
ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ
സുപ്രീം സുന്ദർ, മഹേഷ് മാത്യു.
സ്‌റ്റിൽസ്-സിനറ്റ് സേവ്യർ.
പബ്ളിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്,
പ്രൊജക്റ്റ് ഡിസൈനർ-മനു ആലുക്കൽ,
ലൈൻ പ്രൊഡ്യൂസർ-രഘു സുഭാഷ് ചന്ദ്രൻ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ-സംഗീത് സേനൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- രാജേഷ് മേനോൻ, നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ കൺട്രോളർ-അലക്സ്- ഈ. കുര്യൻ
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…