രണ്ടു വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിൻ്റെയും കഥ പറയുന്ന ചിത്രമാണ് തെക്ക് വടക്ക്.
പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. ഈ ട്രയിലറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം.
ഒരേ ബസ്സിൽ വന്നിറങ്ങുന്ന രണ്ടു പേർ രണ്ടു പേരും രണ്ടു വഴിക്കായി പിരിയുന്നു. അവരാണ് മാധവനും ശങ്കുണ്ണിയും. ആത്മ സ്നേഹിതർ. എന്നാൽ ഇന്ന് ഇവർ തമ്മിൽ ശത്രുതയിലാണ്. അത് കേസിൻ്റെ ലോകത്തുവരെ ചെന്നെത്തിയിരിക്കുന്നു.
നാട്ടുകാർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും ഒരേ പാർട്ടിക്കാർ… ശരിക്കും ഇവർ തമ്മിൽ എന്താ പ്രശ്നം?
അവരുതന്നെയാണു പ്രശ്നം….
വൈരാഗ്യമാണ് സാറെ … അതിപ്പതൊടങ്ങിയതല്ല, പണ്ടേക്കു പണ്ടേ തൊടങ്ങിയതാ…
ട്രയിലറിൽ ഏറെയും കേസിൻ്റെ പ്രതിഫലനങ്ങളാണ് നിഴലിച്ചു നിൽക്കുന്നത്.
തെക്ക് വടക്ക് എന്ന ചിത്രത്തിലൂടെ കേസിൻ്റെ ഊരാക്കുടുക്കുകളുടെ ചുരുളുകൾ നിവർത്തുമ്പോൾ അസാധാരണ ബന്ധത്തിൻ്റെ ഊഷ്മളത പ്രേക്ഷകർക്ക് നവ്യമായ ഒരനുഭൂതി നൽകുന്നതായിരിക്കും. ജീവിതവുമായി ബന്ധപ്പെട്ട കഥപാത്രങ്ങളെ ഏറെ അവതരിപ്പിച്ച് അംഗീകാരം നേടിയ മലയാളത്തിലെ മികച്ച അഭിനേതാക്കളായ വിനായകനും സുരാജ് വെഞ്ഞാറമൂടുമാണ് മാധവനേയും ശങ്കുണ്ണിയേയും ഭദ്രമാക്കുന്നത്.
അഞ്ജനാ വാർസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പും, വി.എ. ശ്രീകുമാർ മേനോനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർഖാൻ, വിനീത് വിശ്വം, സ്നേഹാ ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഏറെ ശ്രദ്ധേയമായ
നൻ പകൽ മയക്കം എന്ന ചിത്രത്തിനു ശേഷം എസ്. ഹരീഷാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒടിയൻ സിനിമയിലെ ഗാനങ്ങൾ രചിച്ച് ശ്രദ്ധേയയായ ലഷ്മിശീകുമാറിൻ്റേതാണു ഗാനങ്ങൾ. ആർ.ഡി.എക്സ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സാം.സി.എസ്സാണ് സംഗീത സംവിധായകൻ.
വലിയ പെരുന്നാൾ, കിസ്മത്ത്, ബിഡ്ജ്, തുടങ്ങിയ മികച്ച ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച സുരേഷ് രാജനാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – കിരൺ ദാസ്.
പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ.
കോസ്റ്റ്യൂം ഡിസൈൻ – അയിഷ സഫീർ സേഠ്.
മേക്കപ്പ് – അമൽ ചന്ദ്ര
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി. ബോസ്.
കാസ്റ്റിംഗ് ഡയറക്ടർ – അബു വളയംകുളം
നിശ്ചല ഛായാഗ്രഹണം – അനീഷ് അലോഷ്യസ്
ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ.
പ്രൊഡക്ഷൻ എക്സിക്യട്ടീവ് – ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ – സജി ജോസഫ്.
പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബർ ഇരുപതിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…