ആരാധകരുടെ പ്രിയ ജോഡികളാണ് ഷാറൂഖ്ഖാനും ദീപിക പദുകോണും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. 2007 ലാണ് ഇരുവരുടെയും ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ഓം ശാന്തി ഓം. തുടര്‍ന്ന് 2009 ല്‍ മലയാള ചിത്രമായിരുന്ന കഥപറയുമ്പോള്‍ എന്ന സിനിമയുടെ ഹിന്ദി റീമെയ്ക്കായ ബില്ലു ബാര്‍ബര്‍ എന്ന ചിത്രം പുറത്തിറങ്ങി. തുടര്‍ന്ന് 2014 ല്‍ ഹാപ്പിന്യൂയര്‍, 2013 ല്‍ ചെന്നൈ എക്‌സ്പ്രസ് എന്നി ചിത്രങ്ങളും പുറത്തിറങ്ങി. എല്ലാ ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു എന്നതണ് ഈ താരജോഡികളുടെ പ്രത്യേകത.
തമിഴ്കത്തിന്റെ സ്വന്തം സംവിധായകനായ ആറ്റ്‌ലിയുടെ പുതിയ ചിത്രത്തിലാണ് ഈ ഭാഗ്യതാരജോഡികള്‍ ഇനി ഒരുമിക്കുന്നത്്. ഏറെ താമസിയാതെ ആരംഭിക്കുന്ന, പേര് വെളിപ്പെടുത്താത്ത തമിഴ്-ഹിന്ദി ചലച്ചിത്രത്തിലാണ് ദീപികയും ഷാറൂഖും ഒന്നിക്കുന്നത്. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ സൂപ്പര്‍ഹിറ്റ് ഒരുക്കിയ ആറ്റ്‌ലി അരങ്ങേറുന്നത രാജാ റാണി എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് 2016 ല്‍ ആറ്റ്‌ലി തെറി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നു. തുടര്‍ന്ന് 2017 ല്‍ മെര്‍സലും പിന്നീട് 2019 ല്‍ ബിഗിലും വന്നു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ മാത്രം സംവിധായകനായി ആറ്റ്‌ലി ഇന്ത്യ മുഴുക്കെ അറിയപ്പെട്ടു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രമാണിത്്.
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ന്റെ ഉടമ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…