ഇന്നലെ കൊച്ചുമോള് ചോദിച്ചു അപ്പച്ചാ, ഉറുമ്പിന്റെ അപ്പൻറെ പേരെന്താണ്. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കുസൃതി ചോദ്യമാണെന്ന് അറിയുകയും ചെയ്യാം. അവസാനം തോറ്റു പിൻവാങ്ങി. അപ്പച്ചൻ തോറ്റേ ഞാൻ ജയിച്ചേ എന്ന ഭാവത്തിൽ അവൾ പറഞ്ഞു, ഉറുമ്പിന്റെ അപ്പൻ ആന്റപ്പൻ. അപ്പോഴാണ് പണ്ട് വായിച്ച ഒരു കഥ ഓർമ്മവന്നത്. (എഴുത്തുകാരന്റെ പേര് ഓർമ്മയില്ല കടപ്പാട് രേഖപ്പെടുത്തുന്നു).
ഒരിടത്ത് ഒരിടത്തൊരിടത്ത്, ഒരു ഉറുമ്പ് ഫാമിലി ഉണ്ടായിരുന്നു. അച്ഛനും അമ്മയും ഒരു മകനും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം. ഒരിക്കൽ യാത്രാമധ്യേ, ഒരു ആനയുടെ ചവിട്ടേറ്റ് അവരുടെ ഒരയൊരു മകൻ മരണപ്പെട്ടു. മാനസികമായി തകർന്നു അവർ ജീവിതം കഴിച്ചുകൂട്ടി. അങ്ങനെയിരിക്കെ ഒരു ദിവസം ഇവർ പുഴക്കരയിലെ ചാഞ്ഞു കിടക്കുന്ന മരക്കൊമ്പിൽ ഇരിക്കുകയായിരുന്നു. അബദ്ധത്തിൽ അച്ഛനുറുമ്പ് കൈ തെറ്റി താഴേക്ക് വീണു. അമ്മ ഉറുമ്പ് നോക്കുമ്പോൾ താഴെ പുഴയിൽ കുളിക്കുന്ന ഒരു ആനയുടെ തലയിലാണ് അച്ഛൻ ഉറുമ്പ് വീണത്. നിസ്സഹായനായി മുകളിലേക്ക് നോക്കിയ അച്ഛനുറുമ്പിനോട്, അമ്മ ഉറുമ്പ് അലറി, “ചവിട്ടി താഴ്ത്തു, ആ പൊന്നു മോനെ”.
ചിന്താശകലം – ഒരു അച്ഛൻറെ നിസ്സഹായാവസ്ഥയും ഒരു അമ്മയുടെ കോൺഫിഡൻസും ആണ് ഞാൻ ഇവിടെ വായിച്ചത്.
എഴുതിയത് – സണ്ണി മാളിയേക്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…