വാഷിങ്ടണ്‍: ചൈനയുടെ ജനപ്രിയ ആപ്പായ ടിക്‌ടോകിനും വി ചാറ്റിനും അമേരിക്കയില്‍ നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്ക ഈ നടപടി കൈക്കൊണ്ടത്. ഇതോടുകൂടെ ചൈനയ്ക്ക് ഇത് വന്‍ തിരിച്ചടിയാവുമെന്നാണ് അറിവ്. ഇതോടുകൂടെ ഞായറാഴ്ചമുതല്‍ പ്ലേ സ്റ്റോറിന്‍ നിന്നും ഇവ രണ്ടും നീക്കം ചെയ്യും. വി ചാറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ടിക്‌ടോകിന് നോട്ടീസ് അയച്ചുകഴിഞ്ഞു എന്ന് യു.എസ്. വാണിജ്യവകുപ്പ് പ്രസ്താവന പുറത്തിറക്കി. എന്നാല്‍ ഈ ആപ്പുകള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്നാണ് യു.എസ് കണ്ടെത്തിയത്. എന്നാല്‍ വേണ്ടത്ര സുരക്ഷ ക്രമീകരിച്ചാല്‍ ആപ്പ് നിലനിര്‍ത്തുന്ന കാര്യത്തില്‍ പരിഗണനയുണ്ടാവുമെന്നാണ് അറിവ്.
ഇതോടുകൂടി വി ചാറ്റ് അപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള പണം കൈമാറ്റ രീതി നിര്‍ത്തലാവും. ഏതാണ്ട് രണ്ട് ആപ്പുകള്‍ക്കും കൂടെ അമേരിക്കയില്‍ പത്തുകോടിയിലധികം ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ദേശീയ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനും ചൈനയില്‍ നിന്നുള്ള ഭീഷണിയില്‍ നിന്നും മോചനത്തിനുമാണ് ഈ നടപടിയെന്നാണ് യു.എസ്. അധികൃതര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ടിക്‌ടോക്കിനെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ ഒറാക്കിള്‍ ശ്രമം നടത്തുന്നുണ്ടെന്നും വിവരം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ മറ്റൊരു കമ്പനിയുമായും ധാരണക്ക് ടിക്‌ടോക് നില്‍ക്കുകയില്ലെന്നും എന്നാല്‍ ഒറാക്കിളുമായുള്ള ബന്ധത്തിന് സമ്മതമാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്താവിച്ചിരുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…