ബർലിൻ: വിവിധ ജർമൻ നഗരങ്ങളിൽ സ്ഫോടനങ്ങൾ വഴി രക്തപുഴ ഒഴുക്കാൻ പദ്ധതിയിട്ട 12 ജർമൻകാർ പിടിയിൽ. ജർമനിയിൽ നിരോധിച്ച വലതുപക്ഷ തീവ്രവാദ പാർട്ടിയുടെ അടുത്ത അനുയായികളാണ് ഇവരെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
ഒരേ സമയം 400 പൊലീസുകാർ ആറു സംസ്ഥാനങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പൊലീസ് വലയിലായത്.അറസ്റ്റ് ചെയ്തവരിൽ മുപ്പത് വയസ് മുതൽ അറുപത് വയസ് പ്രായം മുള്ളവർ വരെയുണ്ടെന്ന് പൊലീസ് തുടർന്ന് അറിയിച്ചു. പൊലീസ് ഇവരുടെ രഹസ്യ സംഭാഷണങ്ങൾ ചോർത്തിയാണ് പിടികൂടിയത്.വിദേശികളെയും മുസ്‌ലിമുകളെയും തിരിഞ്ഞുപിടിച്ച് ആക്രമിക്കുവാനും വകവരുത്താനും ഇവർ പദ്ധതി ഇട്ടിരുന്നു.
ജർമൻ നേതാക്കളെ തോക്കിന് ഇരയാക്കാൻ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അഭയാർത്ഥികളുടെ കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനും തീ വയ്ക്കാനും ഇവർക്ക് പദ്ധതി ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ജർമനിയിൽ ഉണ്ടാകാനിരുന്ന വൻ ആക്രമണ പദ്ധതിയാണ് പൊലീസ് തകർത്തത്.പിടികൂടിയവരെ കനത്ത സുരക്ഷയിൽ പ്രത്യേക കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡിൽ വാങ്ങി.ഇവരെ സഹായിക്കുന്നവരെയും ഉടനടി പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.പൊലീസ് നടപടിയെ ജർമൻ ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീ ഹോഫർ അഭിനന്ദിച്ചു.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…