ബർലിൻ: കോവിഡ് ഭീതിമൂലം നിരോധിച്ചിരുന്ന രാജ്യാന്തര യാത്രാ വിലക്ക് ജൂൺ 15 മുതൽ പുനരാംഭിക്കുവാൻ ജർമനി പദ്ധതിയിടുന്നതായി വിദേശ മന്ത്രി ഹൈയ്ക്കോ മാസ് (HEIKO MASS) മാധ്യമങ്ങളെ അറിയിച്ചു. ജൂൺ അവസാനത്തോടെ ജർമനിയിൽ വിദ്യാലയങ്ങൾക്ക് വേനൽക്കാല അവധി ആരംഭിക്കുകയാണ്.
ജർമൻകാർ വേനൽക്കാല അവധി കുട്ടികളോടൊപ്പം ചിലവഴിക്കാൻ ജർമനി വിട്ട് പോകാൻ ആഗ്രഹിക്കുന്നു. അതിനുള്ള മുറവിളി വിവിധ കോണുകളിൽ നിന്ന് ഇതിനകം ഉയർന്നു കഴിഞ്ഞു.ആരോഗ്യ പ്രശ്നത്തിൽ പൂർണ്ണമായ ഉത്തരവാദിത്തം യാത്രയ്ക്ക് ഒരുങ്ങുന്നവർ ഏറ്റെടുക്കണമെന്നാണ് സർക്കാർ നിലപാട് എന്ന് മന്ത്രി മാസ്സ് മാധ്യമങ്ങളോട് തുടർന്ന് പറഞ്ഞു.
യൂറോപ്പ് ഇതുവരെ കോവിഡ് വ്യാപനത്തിന്റെ പിടിയിൽ നിന്ന് മുക്തി നേടിയിട്ടില്ല. കൊറോണ വൈറസിന്റെ രണ്ടാമത്തെ വരവ് ഉണ്ടാകുമോ എന്ന് പോലും സംശയിക്കുന്നതായി മന്ത്രി അറിയിച്ചു.ജർമൻകാർ കഴിവതും ജർമനിയിൽ തന്നെ അവധിക്കാലം ചിലവഴിക്കുക ഇതാണ് സർക്കാരിന്റെ നിർദ്ദേശമെന്ന് മന്ത്രി ജർമൻ ജനതയെ ഓർമ്മിപ്പിച്ചു.
ജൂൺ 15 മുതൽ വ്യോമഗതാഗതം ഘട്ടംഘട്ടമായി ആരംഭിക്കുകയാണ്.യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…