ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ മൂന്നാമത്തെ ടെർമിനലിന് മുന്നിൽ പരസ്യമായി മൂത്രമൊഴിച്ച 39കാരനെ അറസ്റ്റ് ചെയ്തു. ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ഗേറ്റിലാണ് മദ്യപിച്ചെത്തിയ ബിഹാർ സ്വദേശി ജൗഹർ അലി ഖാൻ മൂത്രമൊഴിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഞായറാഴ്ച വൈകീട്ട് 5.30ഓടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ആറാം നമ്പർ ഗേറ്റിൽ ഒരാൾ പരസ്യമായി മൂത്രമൊഴിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മദ്യലഹരിയിലായ ഇയാൾ പൊതു സ്ഥലത്ത് അലറിവിളിച്ചും മറ്റുള്ളവരെ അധിക്ഷേപിച്ചും ശല്യമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. സൗദി അറേബ്യയിലെ ദമാമിലേക്ക് പോകാനിരിക്കുകയായിരുന്നു ഇയാൾ. സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ച് ഇയാളെ പരിശോധിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (എയർപോർട്ട്) രവികുമാർ സിംഗ് വ്യക്തമാക്കി. ഐപിസി 294, 510 വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി ഡിസിപി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…