വിമുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി അദാനി എന്റർപ്രൈസസ്. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിച്ചപ്പോൾ അദാനി ഗ്രൂപ്പിന്റെ എല്ലാ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 22.27 ട്രില്യൺ ആണ്. അതായത് ഏകദേശം 278 ബില്യൺ ഡോളർ. ടാറ്റ ഗ്രൂപ്പിന്റെ ഓഹരി 20.77 ട്രില്യൺ ആണ്. അതേസമയം . മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് 17.16 ട്രില്യൺ (220 ബില്യൺ ഡോളർ) വിപണി മൂലധനവുമായി മൂന്നാം സ്ഥാനത്താണ്.
അദാനി എന്ന കുടുംബനാമത്തിൽ ആരംഭിക്കുന്ന, ലിസ്റ്റ് ചെയ്ത ഒമ്പത് സ്ഥാപനങ്ങളുടെയും ആസ്ഥാനം അഹമ്മദാബാദ് ആണ്. അദാനി ഗ്രൂപ്പിന്റെ സമ്പത്ത് വിഭജിച്ചിരിക്കുന്നത് വളരെ സമർത്ഥമായാണ്. അദാനി ട്രാൻസ്മിഷൻ ആണ് ഇതിൽ മുൻപന്തിയിൽ. ടാറ്റ ഗ്രൂപ്പിന് വിപണിയിൽ ലിസ്റ്റ് ചെയ്ത 27 കമ്പനികളാണ് ഉള്ളത്. അതിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് കമ്പനിയുടെ വിപണി മൂലധനത്തിന്റെ 53 ശതമാനവും വഹിക്കുന്നു. മുകേഷ് അംബാനി ഗ്രൂപ്പിന് ഒമ്പത് ലിസ്റ്റഡ് കമ്പനികളുണ്ട്, എന്നാൽ ഗ്രൂപ്പിന്റെ വിപണി മൂലധനത്തിന്റെ 98.5 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ആണ് വഹിക്കുന്നത്. ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് 16.91 ട്രില്യൺ രൂപ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ്.
അതേസമയം ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി. ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് അദാനി രണ്ടാം സ്ഥാനത്ത് എത്തിയത്. ലോക സമ്പന്നരുടെ പട്ടികയിൽ 91 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ്.
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…
ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…
ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…