വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് കൊറോണ വൈസ് വാക്‌സിനേഷന്‍ ഇന്ന് സ്വീകരിച്ചു. വൈറ്റ് ഹൗസില്‍ പൊതുവെ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നു. അപ്പോള്‍ അവരുടെ കൂടെ പൊതുജനത്തിന്റെ കൂടെ ചെന്നാണ് പെന്‍സ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചത്. അമേരിക്കന്‍ ജനതയ്ക്ക് വാക്‌സിനേഷന് മുകളില്‍ വിശ്വാസം കൂടുതല്‍ വരാനും വാക്‌സിന്‍ എടുക്കാന്‍ ആത്മവിശ്വാസം കിട്ടുന്നതിനും വേണ്ടിയാണ് വൈസ് പ്രസിഡണ്ട് പെന്‍സ് പൊതുജനങ്ങളുടെ ഇടയില്‍ തന്നെ ചെന്ന് വാക്‌സിന്‍ എടുത്തത് എന്നാണ് വൈറ്റ് ഹൗസിലെ ട്രംപിന്റെ ഓഫീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
‘തനിക്ക് ഒന്നും തോന്നുന്നില്ല-വെല്‍ഡണ്‍’ എന്നാണ് വാക്‌സിന്‍ എടുത്തു കഴിഞ്ഞശേഷം പെന്‍സ് പ്രതികരിച്ചത്. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി സെന്ററില്‍ പ്രവര്‍ത്തകരാണ് വൈസ് പ്രസിഡണ്ടിന് വാക്‌സിനേഷന്‍ നല്‍കിയത്. പൊതുജനങ്ങള്‍ക്ക് ആത്മവിസ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് താന്‍ ആദ്യം തന്നെ വാക്‌സിന്‍ എടുത്തത് എന്ന് പറഞ്ഞുകൊണ്ട് ‘ഇന്നത്തെ ദിവസം തനിക്ക് ഒരുപാട് പ്രേരണ നല്‍കുന്നു’ എന്നും അദ്ദേഹം വെളിപ്പെടുത്തി. ഇങ്ങിനെയൊക്കെ ആണെങ്കിലും അമേരിക്കയിലെ പൊതുജനങ്ങളോട് സാമൂഹിക അകലം പാലിക്കാനും മുഖാവരണം അണിയാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫൈസറിന്റെ വാക്‌സിനേഷനാണ് വൈസ് പ്രസിഡണ്ട് എടുതത്ത്. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് അമേരിക്കയില്‍ ഒരു മില്ല്യണിലധികം പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ വെറും മൂന്നു ശതമാനം മാത്രമെ രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കാനാവൂ എന്നതും അമേരിക്കയിലെ വലിയ പ്രശ്‌നമായി കാണുന്നു.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…