സൗദിയുമായുള്ള എയര്‍ ബബ്ള്‍ കരാറിന് പിന്നാലെ സൗദി – കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു. ടിക്കറ്റ് നിരക്കില്‍ 5,000 മുതല്‍ 8,000 രൂപ വരെ കുറവുണ്ട്. നേരത്തെ 42,000 രൂപ മുതല്‍ 45,000 വരെ നല്‍കേണ്ടിയിരുന്ന ടിക്കറ്റ് നിരക്കിപ്പോള്‍ 35,000ലേക്ക് വരെ താഴ്ന്നിട്ടുണ്ട്. നിരക്ക് വൈകാതെ വീണ്ടും കുറയുമെന്ന് ട്രാവല്‍സ് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു സൗദിയുമായുള്ള എയര്‍ ബബ്ള്‍ കരാര്‍. സൗദി കേന്ദ്രീകരിച്ചുള്ള ബഡ്ജറ്റ് എയര്‍ലൈനായ ഫ്ളൈ നാസും ഇന്‍ഡിഗോയുമാണ് ഈ മാസം 11 മുതല്‍ സര്‍വീസ് തുടങ്ങുക. നിലവില്‍ ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സൗദിയിലേക്ക് യാത്രക്കാരുമായി പോവുന്ന വിമാനത്തിന് തിരിച്ച് യാത്രക്കാരെ കയറ്റാന്‍ അനുമതിയില്ല. എന്നാല്‍ എയര്‍ ബബ്ള്‍ കരാറില്‍ രണ്ട് ഭാഗത്തേക്കും യാത്രക്കാരെ കൊണ്ടുപോവാം. ഇതാണ് നിരക്ക് കുറയാന്‍ കാരണമായിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…