ഡൽഹി: വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി ആകാശ എയർ. നവംബർ 1 മുതൽ ആണ് യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ അവസരം ഒരുങ്ങുന്നത്. അതേസമയം ക്യാബിനിൽ വളർത്തു മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതി ആകാശ എയർ ചില നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോയിൽ കൂടരുത് എന്നുള്ളതാണ് പ്രധാന നിർദേശം. ഏഴ് കിലോയിൽ കൂടുതലാണ് ഭാരമെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും എയർലൈൻ വ്യക്തമാക്കുന്നു.
വളർത്തു മൃഗങ്ങളോടൊപ്പം യാത്ര ചെയ്യാനുള്ള ബുക്കിംഗ് ഒക്ടോബർ 15 മുതൽ ആരംഭിക്കും എന്ന് ആകാശ എയറിന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് എക്‌സ്പീരിയൻസ് ഓഫീസർ ബെൽസൺ കുട്ടീന്യോ വ്യക്തമാക്കി. വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറാൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തോടെ. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യൻ കാരിയറായി ആകാശ എയർ മാറി.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…