gnn24x7

വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി ആകാശ എയർ

0
270
gnn24x7

ഡൽഹി: വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി ആകാശ എയർ.  നവംബർ 1 മുതൽ ആണ് യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ അവസരം ഒരുങ്ങുന്നത്. അതേസമയം ക്യാബിനിൽ വളർത്തു മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതി ആകാശ എയർ ചില നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോയിൽ കൂടരുത് എന്നുള്ളതാണ് പ്രധാന നിർദേശം. ഏഴ് കിലോയിൽ കൂടുതലാണ് ഭാരമെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും എയർലൈൻ വ്യക്തമാക്കുന്നു. 

വളർത്തു മൃഗങ്ങളോടൊപ്പം യാത്ര ചെയ്യാനുള്ള  ബുക്കിംഗ് ഒക്ടോബർ 15 മുതൽ ആരംഭിക്കും എന്ന്  ആകാശ എയറിന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് എക്‌സ്പീരിയൻസ് ഓഫീസർ ബെൽസൺ കുട്ടീന്യോ വ്യക്തമാക്കി.  വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറാൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തോടെ. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യൻ കാരിയറായി ആകാശ എയർ മാറി. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here