gnn24x7

പി.കെ.റോസി ഒക്ടോബർ പതിനാലിന്

0
509
gnn24x7


മലയാള സിനിമയിലെ ആദ്യ നായികയായ പി.കെ.റോസിയുടെ ആത്മകഥ പറയുന്ന ചിത്രമാണ് പി.കെ.റോസി.
ശക്തമായ ജാതീയ അസമത്വങ്ങൾ നിലനിന്നിരുന്ന കാലത്ത് പ്രതിഭാധനനായ ജെ.സി.ഡാനിയേലാണ് റോസമ്മ എന്ന ദലിത് വിഭാഗത്തിലെ പെൺകുട്ടിയെ പി.കെ.റോസി എന്ന പേരിൽ നായികയായി
മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരനിലൂടെ, അവതരിപ്പിക്കുന്നത്. വിഗതകുമാരൻ നിശബ്ദചിത്രമായിരുന്നു’
സവർണ്ണമേധാവിത്വത്തിൻ്റെ തിക്താനുഭവങ്ങൾക്കു പിന്നീടവർ ബലിയാടാ കേണ്ടി വന്നു.
ഈ സംഭവങ്ങളെ കോർത്തിണക്കി പി.കെ.റോസി എന്ന ദുരന്ത നായികയുടെ കഥ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുകയാണ്
സംവിധായ ശശി നടുക്കാട് എന്ന സംവിധായകൻ.


ജി.എസ്.ഫിലിംസിൻ്റെ ബാനറിൽ ഡി.ഗോപകുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.


പുതുമുഖമായ ഉപന്യ, പി.കെ.റോസിയെ അവതരിപ്പിക്കുന്നു.
പ്രശസ്ത താരങ്ങളായ മധു, ഭീമൻ രഘു ജയൻ ചേർത്തലാ, ഊർമ്മിളാ ഉണ്ണി, സേതുലക്ഷ്മി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


സുകുമരുതൂറിൻ്റെ വരികൾക്ക് ഈണം വിജയൻ സംഗീതം പകർന്നിരിക്കുന്നു.
ബിനു മാധവാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ്.. അഭിജെ.
കലാസംവിധാനം -ഉദയൻ പൂങ്കോട്.
നിർമ്മാണ നിർവ്വഹണം – നാഥൻ കുളക്കട.


ഫിലിം ക്രിട്ടിക്സ് ഉൾപ്പടെ നിരവധി കലാ സാംസ്ക്കാരിക സംഘടനകളുടെ അംഗീകാരങ്ങളും നേടിയ ഈ ചിത്രം ഒക്ടോബർ പതിന്നാലിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here