gnn24x7

സാഹിത്യ നൊബേൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്; സ്മരണകളുടെ ധീരമായ ആവിഷ്കാരത്തിന് പുരസ്കാരം

0
234
gnn24x7

സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോവിന്. വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ അനീ എർനുവിന്റെ മിക്കവാറും കൃതികൾ ആത്മകഥാപരമാണ്.

1974-ൽ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവൽ ക്ലീൻഡ് ഔട്ട് ആണ് ആദ്യ കൃതി. എ മാൻസ് പ്ലേയ്സ്, എ വുമൺസ് സ്റ്റോറി, സിംപിൾ പാഷൻ തുടങ്ങിയ കൃതികൾ ഏറെ പ്രശംസ പിടിച്ചുപറ്റി. അനീ എർനുവിന്റെ നിരവധി കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്നാണ് ആനി എർനോ വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നതും വേറിട്ടതാക്കുന്നതും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here