തിരുവനന്തപുരം: സിൽവർലൈൻ സംവാദത്തില്‍ സിസ്ട്രയുടെ മുൻ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അലോക് വർമയും പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കില്ല. സംവാദം നടത്തുന്നതു സർക്കാർ ആയിരിക്കണം എന്നുള്ള ആവശ്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. അലോക് വർമ ചീഫ് സെക്രട്ടറിയെ നിലപാടറിയിച്ചു. ശ്രീധർ രാധാകൃഷ്ണന്‍ കെ- റെയിൽ കോർപറേഷനെയാണു സംവാദത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
സാമൂഹിക നിരീക്ഷകൻ ജോസഫ് സി. മാത്യുവിനെ ആദ്യം സംവാദത്തിനു ക്ഷണിക്കുകയും പിന്നീടു കാരണം വിശദീകരിക്കാതെ ഒഴിവാക്കുകയും ചെയ്തതിനോടുള്ള അതൃപ്തിയും ഇരുവര്‍ക്കുമുണ്ട്. കെ- റെയിൽ കോർപറേഷനാണ് സംവാദത്തിനുള്ള ക്ഷണ കത്ത് നല്‍കിയത്. ക്ഷണക്കത്തിലെ ചില പരാമര്‍ശങ്ങളോടു യോജിക്കാനാകില്ലെന്നും അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പറഞ്ഞു.
കെ- റെയില്‍ കോർപറേഷൻ സിൽവർലൈൻ പദ്ധതിയുടെ ഗുണങ്ങൾ ആളുകളെ പറഞ്ഞു മനസ്സിലാക്കുന്ന ഒരു സംവാദമാണ് ഇതെന്നു തോന്നിപ്പിക്കുന്ന ചില വാചകങ്ങളും പദപ്രയോഗങ്ങളും കത്തിലുണ്ട്. തുറന്ന ഒരു സംവാദമാണെങ്കില്‍ മാത്രമേ ഇതിൽ പങ്കെടുക്കൂവെന്ന് ഇരുവരും നേരത്തേ നിലപാടെടുത്തിരുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…