മക്അഫീ ആന്റിവൈറസ് സോഫ്റ്റ്‌വെയറിന്റെ ക്രിയേറ്റർ ജോൺ മക്അഫി(75 )യെ ബാഴ്‌സലോണയ്ക്കടുത്തുള്ള ജയിലിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്പാനിഷ് കോടതി നികുതി സംബന്ധമായ ക്രിമിനൽ കുറ്റങ്ങൾ നേരിടാൻ അമേരിക്കയിലേക്ക് കൈമാറുന്നതിനെ അനുകൂലിച്ച് പ്രാഥമിക വിധി പുറപ്പെടുവിച്ച് രണ്ട് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു മരണം. സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നും ജയിലിലെ മെഡിക്കൽ ടീം അദ്ദേഹത്തിന്റെ മരണത്തിന് സാക്ഷ്യം വഹിച്ചുവെന്നും പ്രാദേശിക കറ്റാലൻ സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
കൺസൾട്ടൻസി ജോലികൾ ചെയ്യുമ്പോൾ ക്രിപ്‌റ്റോകറൻസികൾ പ്രൊമോട്ട് ചെയ്തതിലൂടെയും സംഭാഷണ പരിപാടികളിൽ നിന്നും, ജീവിത കഥ ആധാരമാക്കിയ ഡോക്യുമെന്ററി വിൽക്കാനുള്ള അവകാശം നൽകിയതിൽ നിന്നുമെല്ലാം ലഭിച്ച വരുമാനം റിപ്പോർട്ടു ചെയ്യാതെ നികുതി ഒഴിവാക്കി എന്ന് ടെന്നസി പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയതിനെ തുടർന്നാണ് അദ്ദേഹം ജയിലിലായത്. കഴിഞ്ഞ ഒക്ടോബറിൽ ബാഴ്‌സലോണയുടെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് മക്അഫി അറസ്റ്റിലായത്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…