കൊച്ചി: കൊച്ചിയിൽ 19 വയസുള്ള മോഡലിനെ കൂട്ട ബലാൽസംഘം ചെയ്ത കേസിൽ കോടതിയിൽ ഹാജരായതിന് പ്രമുഖ അഭിഭാഷകൻ ആളൂരിന് നോട്ടീസ്. വക്കാലത്ത് ഇല്ലാതെ കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായതാണ് ആളൂരിന് പണിയായത്. കേസിലെ പ്രതിയായ ഡിമ്പിളിന് വേണ്ടിയാണ് വക്കാലത്ത് പോലുമില്ലാതെ ആളൂർ കോടതി മുറിയിലെത്തിയത്.
സംഭവം ഡിമ്പിളിന്‍റെ അഭിഭാഷകൻ അഡ്വക്കറ്റ് അഫ്സൽ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ കോടതിയിൽ തർക്കം രൂക്ഷമായി നടക്കുകയും ചെയ്തു. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടു. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓർമ്മിപ്പിച്ചു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപിൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ വാക്കേറ്റം അവസാനിച്ചത്.
തുടർന്നു വിഷയത്തിൽ ബാർ കൗൺസിൽ ഇടപെട്ടു. അഡ്വക്കേറ്റ് ആളൂർ ഉൾപ്പെടെ 6 അഭിഭാഷകാറിൽ നിന്ന് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. കാരണം ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ രണ്ട് ആഴ്ചയ്ക്കകം രേഖമൂലം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. കോടതിയിലെ പെരുമാറ്റദൂഷ്യത്തിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നതെന്നും ബാർ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…