ബ്രസീലിയ: ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് വിധിച്ചത് 20 മില്യൺ ഡോളർ പിഴ (1,646,630,000 രൂപ). അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് “ദുരുപയോഗം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രസീലിയൻ ജഡ്ജിയാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഇതേ വിഷയത്തിൽ ബ്രസീൽ നീതിന്യായ മന്ത്രാലയം സെപ്റ്റംബറിൽ ആപ്പിളിന് ഏകദേശം 2.5 മില്യൺ ഡോളർ പ്രത്യേക പിഴ ചുമത്തുകയും ചാർജറുകളില്ലാതെ 12, 13 മോഡൽ ഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പളിനെ വിലക്കുകയും ചെയ്തതിരുന്നു.
ബ്രസീലിയൻ കൺസ്യൂമേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ നഷ്ടപരിഹാരമായി സാവോ പോളോ സിവിൽ കോടതി ജഡ്ജി 100 ദശലക്ഷം റീസ് ( 1,214,500 രൂപ) വിധിച്ചിരുന്നു. ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കുറയ്ക്കാൻ എന്ന പേരിൽ 2020 ഒക്ടോബറിൽ പുതിയ ഐഫോണുകൾക്കൊപ്പം ചാർജറുകൾ ഉൾപ്പെടുത്തുന്നത് ആപ്പിൾ നിർത്തിയിരുന്നു.
എന്നാൽ ആദ്യം വാങ്ങിയ ഉത്പന്നം പ്രവർത്തിപ്പിക്കാൻ രണ്ടാമത് മറ്റൊരു ഉത്പന്നം കൂടി വാങ്ങേണ്ട അവസ്ഥയാണെന്ന് ജഡ്ജി കാരമുരു അഫോൺസോ ഫ്രാൻസിസ്കോ തന്റെ വിധിയിൽ എഴുതി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഐഫോൺ മോഡലുകൾ 12 ഉം 13 വാങ്ങിയ ബ്രസീലിലെ എല്ലാ ഉപഭോക്താക്കൾക്കും ചാർജറുകൾ വിതരണം ചെയ്യാൻ അദ്ദേഹം കാലിഫോർണിയ കമ്പനിയോട് ഉത്തരവിട്ടു. കൂടാതെ എല്ലാ പുതിയ ഫോണുകൾക്കൊപ്പവും അവ ഉൾപ്പെടുത്താനും ഉത്തരവായി.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…