ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ന്യൂജനറേഷന്‍ എസ് യുവി ഥാറിന്റെ ലേലം തര്‍ക്കത്തില്‍. വാഹനം തത്കാലം ലേലത്തില്‍ സ്വന്തമാക്കിയ വ്യക്തിക്ക് നല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മോഹന്‍ദാസ് വ്യക്തമാക്കി.
ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ് യുവി ഥാര്‍ സമര്‍പ്പിച്ചത്. എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് ആണ് മഹീന്ദ്ര ഥാര്‍ പരസ്യ ലേലത്തിലൂടെ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വില. പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമല്‍ വാഹനം സ്വന്തമാക്കിയത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ലേലം നടന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ലേലം നടന്നത്. അമല്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. അമല്‍ ബഹറിനിലാണ്. ഇയാള്‍ക്കു വേണ്ടി സുഭാഷ് പണിക്കര്‍ എന്ന സുഹൃത്താണ് ലേലത്തില്‍ പങ്കെടുത്ത്. അമല്‍ ഗുരുവായൂരപ്പന്റെ ഭക്തനാണെന്ന് സുഭാഷ് പറഞ്ഞു. അമല്‍ തന്റെ 21കാരനായ മകന് സമ്മാനം നല്‍കാനാണ് കാര്‍ സ്വന്തമാക്കിയത്.
ലേലത്തിനു ശേഷം സുഭാഷ് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വാഹനത്തിന് 21 ലക്ഷം രൂപ വരെ നല്‍കാന്‍ ഉടമ തയാറായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒരാള്‍ മാത്രം പങ്കെടുത്ത ലേലമാണ് നടന്നതെന്നും ഇതിനെ ലേലമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ആദ്യം ലേലം ഉറപ്പിച്ചെന്നു വ്യക്തമാക്കിയ ദേവസ്വം ബോര്‍ഡ് പിന്നീട് നിലപാട് മാറ്റി. ഇതോടെ, നിയമ നടപടി അടക്കം വിഷയങ്ങളിലേക്ക് കടത്തക്കുമെന്ന് സുഭാഷ് വ്യക്തമാക്കി.
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…