ദില്ലി: ഇറാഖിലെ കർബല റിഫൈനറിയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള 5000 ഇന്ത്യക്കാര്‍ പ്രതിസന്ധിയിൽ. കമ്പനി തൊഴിൽ വിസ പുതക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടുകടത്തൽ സ്റ്റാംപ് പതിക്കുകയാണ്. ഇതോടെ മറ്റു രാജ്യങ്ങളിൽ തൊഴിൽ തേടി പോകാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി. 2014 ല്‍ ഇറാഖ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് കര്‍ബല റിഫൈനറി പ്രൊജക്ട്. രണ്ടുവര്‍ഷം മുമ്പ് തൊഴിലാളുകളുടെ തൊഴില്‍ വിസയുടെ കാലാവധി അവസാനിച്ചു.
എന്നാല്‍ വിസ പുതുക്കാൻ കമ്പനി ഇടപെടുകയോ തൊഴിലാളികളെ ഇത് അറിയിക്കുകയോ ചെയ്തില്ല. ഇതാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. ഇതിനിടെ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ പാസ്പോര്‍ട്ടില്‍ നാടുകടത്തില്‍ സ്റ്റാംപ് പതിക്കുകയായിരുന്നു. രണ്ടായിരത്തോളം ആളുകളുടെ പാസ്പോര്‍ട്ടില്‍ നാടുകടത്തല്‍ സ്റ്റാംപ് പതിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ തൊഴിലാളികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…