മുംബൈ: മുംബൈ പൊലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗുണ്ടാത്തലവൻ ഛോട്ടാ രാജന്‍റെ സംഘത്തിലെ ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഇന്ത്യയിൽ ആദ്യമായാണ് ഏറ്റുമുട്ടൽ കേസിൽ ഒരു പോലീസ് ഓഫീസർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്.
നേരത്തെ ഈ കേസിൽ കീഴ് കോടതി പ്രദീപ് ശർമയെ വെറുതേവിട്ടിരുന്നു. 2010ൽ അറസ്റ്റ് ചെയ്ത പ്രദീപ ശർമയെ 2013ലാണ് സെഷൻസ് കോടതി വെറുതെവിട്ടത്. കോടതിക്ക് തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈക്കോടതി ശർമയ്ക്ക് ഇപ്പോൾ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ എന്നി കുറ്റങ്ങൾ ചുമത്തിയ കോടതി പ്രദീപ് ശർമയോട് മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും ഉത്തരവിട്ടു. യൂണിഫോമിട്ട് കുറ്റവാളികളായി പ്രവർത്തിക്കാൻ നിയമപാലകർക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും ഗൗരി ഗോഡ്‌സെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2006 നവംബർ 11 നാണ് ലഖൻ ഭയ്യയെയും സുഹൃത്ത് അനിൽ ഭേഡയെയും വാഷിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. അഞ്ച് ബുള്ളറ്റുകളാണ് ഇവരുടെ ശരീരത്തിൽ തറച്ചത്. വെർസോവയിലെ പാർക്കിൽ ഏറ്റുമുട്ടൽ നടന്നുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി, 12 പോലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷ ശരിവച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCI
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…