Global News

സംരംഭകർക്കായി ഗൂഗിളിൻ്റെ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ വരുന്നു

ന്യൂഡൽഹി: സംരംഭകരെ ചേർത്തുപിടിക്കാൻ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ  പ്രഖ്യാപിച്ച് ​ഗൂ​ഗിൾ. ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളെ വിവിധ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമാക്കുകയാണ് ഇവയുടെ ലക്ഷ്യം. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കുകയാണ് ഗൂഗിളിന്റെ  സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യയുടെ ലക്ഷ്യം. 

 ഒമ്പത് ആഴ്ചത്തെ പ്രോ​ഗാമുകളാണ് ​ഗൂ​ഗിളിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ സംഘടിപ്പിക്കുന്നത്. ഓൺലൈനായിയാണ് പ്രോ​ഗ്രാമുകൾ സംഘടിപ്പിക്കുന്നത്. ഫിൻ‌ടെക്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ്, ഭാഷ, സോഷ്യൽ മീഡിയ, നെറ്റ്‌വർക്കിംഗ്, ജോലി എന്നി എരിയകളുമായി ബന്ധപ്പെട്ട്  ഗൂഗിൾ ലീഡേഴ്സും സഹകാരികളും തമ്മിൽ  ചാറ്റുകൾ ഉണ്ടായിരിക്കും. ജോലിസംബന്ധമായ അന്വേഷണങ്ങളും ഉൾപ്പെടുത്തുന്നുണ്ട്.

ഫലപ്രദമായ ഉല്പന്ന തന്ത്രം രൂപപ്പെടുത്തൽ, ഉല്പന്ന ഉപയോക്തൃ മൂല്യത്തിൽ ആഴത്തിലുള്ള ഡ്രൈവ്, ഇന്ത്യയെപ്പോലുള്ള വിപണികളിലെ അടുത്ത ബില്യൺ ഉപയോക്താക്കൾക്കായി ആപ്പുകൾ നിർമ്മിക്കൽ, മറ്റ് ഉപയോക്തൃ ഏറ്റെടുക്കൽ എന്നി വിഷയങ്ങളെക്കുറിച്ചുള്ള നിർദ്ദേശ മൊഡ്യൂളുകളും പാഠ്യപദ്ധതിയിൽ അവതരിപ്പിക്കും. ഏകദേശം 70,000 സ്റ്റാർട്ടപ്പുകളുള്ള രാജ്യമാണ് ഇന്ത്യ. അതായത് ലോകത്തിലെ തന്നെ സ്റ്റാർട്ടപ്പുകളുടെ മൂന്നാമത്തെ വലിയ അടിത്തറയാണ് ഇന്ത്യ. കൂടുതൽ ഇന്ത്യക്കാർ തങ്ങളുടെ കമ്പനികളെ ഐ‌പി‌ഒകളിലേക്കോ യൂണികോൺ പദവിയിലേക്കോ നയിക്കുന്നുണ്ട്.

ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ മാത്രംമല്ല ജയ്പൂർ, ഇൻഡോർ, ഗോരഖ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റാർട്ടപ്പുകൾ  വരുന്നുണ്ട്. നിലവിലെ രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 50 ശതമാനവും ഇവിടങ്ങളിലാണ്. 

Sub Editor

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

4 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

5 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

7 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

11 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

12 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago