Global News

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരം: കെസിബിസി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരമെന്ന് കെസിബിസി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ചർച്ചയിലൂടെ സമവായത്തിലെത്താതെ സർക്കാർ ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചതായി സർക്കാർ അവകാശപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ അടിച്ചമർത്താൻ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെസിബിസി അഭിപ്രായപ്പെട്ടു. കേരള കാത്തലിക് കൗൺസിൽ ജനറൽ ബോഡി യോഗത്തിലായിരുന്നു വിമർശനം.

അതേസമയം, വിഴിഞ്ഞം സമരം ഒത്തുതീർക്കാൻ സർക്കാര്‍ തിരക്കിട്ട നീക്കം നടത്തുകയാണ്. സമരസമിതിയുമായി മന്ത്രിസഭ ഉപസമിതി അൽപ്പസമയത്തിനകം ചർച്ച നടത്തും. മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് സമരസമിതിയും മന്ത്രിസഭ ഉപസമിതിയും തമ്മിലുള്ള കൂടിക്കാഴ്ച. ചർച്ച സമവായമുണ്ടായാൽ മുഖ്യമന്ത്രി സമരസമിതി നേതാക്കളെ കണ്ടേക്കും. മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് സമരസമിതിയും മന്ത്രിസഭ ഉപസമിതിയും തമ്മിലുള്ള കൂടിക്കാഴ്ച. ചർച്ച സമവായമുണ്ടായാൽ മുഖ്യമന്ത്രി സമരസമിതി നേതാക്കളെ കണ്ടേക്കും.

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

5 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

8 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

15 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago