ന്യൂഡല്ഹി: കനത്ത മഞ്ഞുവീഴ്ചയെ തുടര്ന്ന് ഉത്തരാഖണ്ഡിലെ ലാംഖാഗ പാസ് മേഖലയില് പതിനേഴ് പര്വതാരോഹകരെ കാണാതായി. വ്യോമസേനയുടെ നേതൃത്വത്തില് കാണാതായ പര്വതാരോഹകര്ക്ക് വേണ്ടിയുള്ള തിരച്ചില് തുടരുകയാണ്. 11 മൃതദേഹങ്ങള് ഇതുവരെ കണ്ടെത്താനായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. ട്രെക്കിങ് നടത്തുകയായിരുന്ന സംഘത്തിന് ഒക്ടോബര് 18നാണ് വഴിതെറ്റിയത്. കാണാതായവരില് യാത്രികരും ഗൈഡുകളും പോര്ട്ടര്മാരും ഉള്പ്പെടുന്നു.
ഹിമാചല് പ്രദേശിലെ കിനാനൂര് ജില്ലയേയും ഉത്തരാഖണ്ഡിലെ ഹര്സിലിനേയും തമ്മില് ബന്ധിപ്പിക്കുന്ന അപകടകരമായ പാതയാണ് ലാംഖാഗ പാസ്. സമുദ്രനിരപ്പില് നിന്ന് 17000 അടി ഉയരത്തില് സ്ഥിതിചെയ്യുന്ന മേഖലയാണിത്.
യാത്രികരെ കാണാതായെന്ന വിവരം ഒക്ടോബര് 20നാണ് അധികൃതര്ക്കും സേനയ്ക്കും ലഭിച്ചത്. പിന്നാലെ വ്യോമസേന അഡ്വാന്സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള് ഉപയോഗിച്ച് ഹര്സിലിലെത്തിയാണ് തിരച്ചില് ആരംഭിച്ചത്. എന്ഡിആര്എഫ്, ഐടിബിപി, അസ്സം റൈഫിള്സ് എന്നിവയും തിരച്ചില് സംഘത്തിലുണ്ട്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…