ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടു കോവിഡ് പ്രതിരോധ വാക്സീനുകൾക്ക് കൂടി അനുമതി. കോർബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സീനുകൾക്കാണ് അനുമതി നൽകിയത്. ഇത് കൂടാതെ ആന്റി വൈറൽ മരുന്നായ മോൾനുപിരാവിറിനും കേന്ദ്രസർക്കാർ അനുമതി നൽകി. അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ “ആർബിഡി പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സീൻ ആണ് കോർബെവാക്സ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ-ഇ എന്ന സ്ഥാപനമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ വികസിപ്പിച്ച മൂന്നാമത്തെ വാക്സീനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് ബാധിച്ച മുതിർന്നവരിൽ നിയന്ത്രിതമായി ഉപയോഗിക്കാൻ ആന്റി-വൈറൽ മരുന്നായ മോൽനുപിറാവിർ ഇന്ത്യയിൽ നിർമിക്കും. 13 കമ്പനികൾ ചേർന്നാണ് മരുന്ന് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…