ശ്രിനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലെ അറെ-മോഹന്‍പൊറ ഗ്രാമത്തില്‍ സുരക്ഷാ സേനയും
ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപെട്ടത്.
ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ അടക്കം മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇവര്‍ ശ്രിനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയ സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു, ഈ സമയം ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു, കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ അംഗങ്ങളാണ്.
കൊല്ലപെട്ട രണ്ട് ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന് സ്വദേശിയാണ്,കൊല്ലപെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തിട്ടുണ്ട്.
മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്,കൂടുതല്‍ ഭീകര്‍ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവിരം സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്വരയില് സുരക്ഷാ സേന അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്,
അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…
അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…
സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…
വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി…
ഡബ്ലിൻ: അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ (60) പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച നടക്കും. രാവിലെ 10 മുതൽ…