Categories: India

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന്​ ടെഹ്​റാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ​കൊറോണ വൈറസ് (COVID-​19) വ്യാപനത്തെ തുടര്‍ന്ന്​ ഇറാനിലെ ടെഹ്​റാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. 

ഇന്ന്​ പുലര്‍ച്ചെയാണ്​ ഇവരുമായുള്ള മഹാന്‍ എയറിന്‍റെ വിമാനം ഇന്ത്യയിലെത്തിയത്. ജോധ്പൂരിലാണ് ഇവരെ എത്തിച്ചിരിക്കുന്നത്‌. ഇവര്‍ക്ക് ​ 14 ദിവസത്തെ സമ്പര്‍ക്ക വിലക്ക്​ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

അതേസമയം, കൊറോണ വൈറസ്  ബാധയുമായി  ബന്ധപ്പെട്ട  പരിശോധനകള്‍ക്ക് ശേഷം  ഇവരെ  സേനയുടെ വെൽനസ് സെന്ററില്‍ പാര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 25ന് രണ്ട് ബാച്ചായി 277 പേരെ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇവരും സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ്. 
 
ഇറാനി​ല്‍ കുടുങ്ങിയ വിദ്യാര്‍ഥികളും മത്സ്യതൊഴിലാളികളും തീര്‍ത്ഥാടകരുമുള്‍പ്പെടെ 1500 ലധികം പേരെ കോവിഡ്​ പരിശോധനക്ക്​ ശേഷം ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

6 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

7 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

12 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

12 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago