ന്യൂഡല്‍ഹി: കൊറോണ വൈറസ് വാക്സിന്‍ വികസനം സംബന്ധിച്ച ടാസ്ക് ഫോഴ്സ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
വാക്സിന്‍ വികസനം, മരുന്ന് കണ്ടെത്തല്‍, രോഗ നിര്‍ണയം,പരിശോധന, എന്നീ കാര്യങ്ങളില്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി,
കോവിഡിനെതിരായ മുപ്പതില്‍ അധികം വാക്സിനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.
ഇതില്‍ ചിലത് ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തിലേക്ക് പോവുകയാണെന്നും വിദഗ്ദര്‍ അവലോകന യോഗത്തില്‍ അറിയിച്ചു.
യോഗത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പ്രസ്ഥാവനയില്‍ പ്രാരംഭ ഘട്ട വാക്സിന്‍ വികസന ഗവേഷണത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ പുതുമകള്‍ കൊണ്ട്വന്നതായി കണ്ടുവെന്ന് പറയുന്നു.
രാജ്യത്തില്‍ മരുന്ന് ഗവേഷണത്തില്‍ മൂന്ന് സമീപനങ്ങളാണ് ഉള്ളതെന്നും വിശദീകരിക്കുന്നു.
ഒന്നാമത്തേത് നിലവിലുള്ള മരുന്നുകളുടെ പുനര്‍നിര്‍മ്മാണം, കുറഞ്ഞത് നാല് മരുന്നുകളെങ്കിലും ഈ വിഭാഗത്തില്‍ നിര്‍മാണവും പരിശോധനയും നടക്കുന്നതായി പ്രസ്ഥാവനയില്‍ പറയുന്നു.
രണ്ടാമത് പുതിയ മരുന്നുകളുടെയും തന്മാത്രകളുടെയും വികസനമാണ്,മൂന്നാമത്തേത് ആന്‍റി വൈറല്‍ ഗുണമുള്ള സസ്യങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പരിശോധനയാണ്.
വീണ്ടും ടാസ്ക് ഫോഴ്സ് യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ചുള്ള അവലോകനം നടത്തും.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…