ഛണ്ഡീഗഡ്: വിവിധയിടങ്ങളിൽ നിന്ന് തൊണ്ടിമുതലായി പിടിച്ചെടുത്ത് സൂക്ഷിച്ച 30,000 ലിറ്റർ മദ്യം കാണാതായി. ഹരിയാനയിലെ ഫരീദാബാദ് നഗരത്തിലെ സ്‌റ്റേഷനുകളിൽ നിന്നുമാണ് 30,000 ലിറ്റർ മദ്യം കാണാതായത്. പിടിച്ചെടുത്ത മദ്യം 30 സ്റ്റേഷനുകളിലെ സ്റ്റോർ റൂമുകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. സംഭവം വിവാദമായതോടെ മദ്യം എലി കുടിച്ചെന്ന വിശദീകരണമാണ് പോലീസ് നൽകുന്നത്.
മദ്യം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 825 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ വിചാരണ തുടങ്ങാനിരിക്കെയാണ് മദ്യം കാണാതായ വിവരം പുറത്തു വരുന്നത്. സാധാരണ കേസ് നടപടികൾക്കും കോടതി ഉത്തരവിനും ശേഷം പിടിച്ചെടുത്ത മദ്യം നശിപ്പിച്ച് കളയുകയാണ് ചെയ്യുക. എന്നാൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ തൊണ്ടിമുതൽ കാണാതായതാണ് വിവാദമായത്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി .
അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…