ന്യൂഡല്‍ഹി: ലോക്ക് ഡൗൺ തുടരുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുകയാണ്. വൈറസ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
രാജ്യത്തെ കൊറോണ വൈറസ് വ്യാപനവും സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ നടപടികളും സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ൦ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ മധ്യമങ്ങളുമായി പങ്കുവച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 941 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 12,380 ആയി. 1,489 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ രാജ്യത്ത് 414 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേര്‍ക്കാണ് രോഗം ഭേദമായത് എന്നത് ശുഭ സൂചനയാണ് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലുടനീളം 325 ജില്ലകളിൽ ഇതുവരെ ഒരു കൊറോണ വൈറസ് പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ഇന്ത്യ നടത്തുന്ന പ്രതിരോധ നടപടികളുടെ വിജയമാണ് എന്നും അദ്ദേഹം പറഞ്ഞു
lock down സംബന്ധിച്ച നിര്‍ദ്ദേശ ങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കഴിവതും സമയം ആളുകള്‍ മാസ്ക് ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ൦ നിര്‍ദ്ദേശിച്ചു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…