ബർലിൻ: ജർമനിയിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്ന എന്ന സൂചനയെ തുടർന്ന് ചാൻസലർ അംഗല മെർക്കൽ ഇളവുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒൻപതിന കർശന നിയന്ത്രണങ്ങൾക്കാണ് അൽപം ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ മറ്റു നിയന്ത്രണങ്ങൾ മേയ് മൂന്നു വരെ തുടരുമെന്നും ലംഘിക്കുന്നവർ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും മെർക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ജർമനിയിലെ 16 സംസ്ഥാന മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് വഴി നാലു മണിക്കൂർ ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത്.
ജർമനിയിൽ തുടർന്നും സാമൂഹിക അകലം പാലിക്കണമെന്നും കുറഞ്ഞത് ഒന്നര മീറ്റർ അകലത്തിൽ സഞ്ചരിക്കണമെന്നും മെർക്കൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ടു പേരിൽ കൂടുതൽ പുറത്തിറങ്ങി ചുറ്റിയടിക്കാൻ അനുവദിക്കില്ല. പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കുന്നത് ഉത്തമം. എന്നാൽ നിയമപരമായി അനുശാസിക്കുന്നില്ല. കടകളിലും പൊതുവാഹനങ്ങളിലും കയറുന്നവർ മാസ്ക് ധരിക്കുക എന്നിവ വഴി കോവിഡ് വ്യാപനം തടയാൻ കഴിയുമെന്നു മെർക്കൽ അഭിപ്രായപ്പെട്ടു. 800 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള വലിയ കടകൾ തുറന്നു പ്രവർത്തിക്കാൻ ഇനി അനുമതി ഉണ്ട്.
ആരാധനാലയങ്ങൾ അടഞ്ഞു തന്നെ കിടക്കും. പൊതുചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾ, ഫുട്ബോൾ മത്സരങ്ങൾ എന്നിവയ്ക്ക് ഓഗസ്റ്റ് 31 വരെ നിയന്ത്രണം ഏർപ്പെടുത്തി. മേയ് 4 മുതൽ ഘട്ടംഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. കോവിഡ് പ്രതിരോധത്തിനു സൗകര്യം ഒരുക്കിയ ശേഷമേ ഇതിന് അനുമതി ഉണ്ടാകൂ. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബാറുകൾ സിനിമ ശാലകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും.
മേയ് നാലിന് ഹെയർ ഡ്രസ് സെന്ററുകൾ പ്രവർത്തിക്കാൻ അനുമതി നൽകും. ഇറ്റലി, സ്പെയിൻ , ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രഖ്യാപിച്ച രീതിയിൽ ജർമനിയിൽ ലോക്‌ഡൗണോ ആരോഗ്യ അടിയന്തരാവസ്ഥയോ ഉണ്ടായിരിക്കുന്നതല്ല. ചില കടുത്ത നിയന്ത്രണങ്ങൾ മാത്രമം. ലോക്ഡൗൺ എന്നു വിശേഷിപ്പിക്കുന്നതു തെറ്റായ സന്ദേശമാണു നൽകിയിരിക്കുന്നത്. പട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ ബാങ്കുകൾ , പോസ്റ്റോഫീസ്, കാർ കടകൾ തുടങ്ങിയ സുഗമമായി പ്രവർത്തിക്കും.
ഇതിനിടെ ജർമൻ അതിർത്തികളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അടുത്ത 20 ദിവസത്തേക്കു നീട്ടിയതായി ജർമൻ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സിഫോഹർ അറിയിച്ചു. ഫ്രാൻസ് , ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക് , ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ തുടർന്നും യാത്രാ വിലക്ക് അനുഭവപ്പെടുന്നുണ്ട്. നിയമം ലംഘിച്ചാൽ 14 ദിവസം ജർമനിയിൽ ക്വാറന്റീനിൽ കഴിയേണ്ടി വരുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി.
പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…
അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…
മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…
ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…
ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…