gnn24x7

രാജ്യത്ത് 941 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു; 325 ജില്ലകള്‍ കൊറോണ മുക്തം

0
187
gnn24x7

ന്യൂഡല്‍ഹി: ലോക്ക് ഡൗൺ തുടരുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുകയാണ്. വൈറസ് ബാധിക്കുന്നവരുടെ  എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

രാജ്യത്തെ കൊറോണ വൈറസ്  വ്യാപനവും  സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ  നടപടികളും  സംബന്ധിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയ൦ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ  മധ്യമങ്ങളുമായി പങ്കുവച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട  റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ  രാജ്യത്ത് 941 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം  12,380  ആയി.  1,489  പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ രാജ്യത്ത് 414 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേര്‍ക്കാണ് രോഗം ഭേദമായത് എന്നത് ശുഭ സൂചനയാണ്  എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
ഇന്ത്യയിലുടനീളം 325 ജില്ലകളിൽ ഇതുവരെ ഒരു കൊറോണ വൈറസ് പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ഇന്ത്യ നടത്തുന്ന പ്രതിരോധ നടപടികളുടെ വിജയമാണ് എന്നും  അദ്ദേഹം പറഞ്ഞു 
 
lock down സംബന്ധിച്ച നിര്‍ദ്ദേശ ങ്ങള്‍   കര്‍ശനമായി പാലിക്കണമെന്നും കഴിവതും സമയം ആളുകള്‍ മാസ്ക് ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ൦ നിര്‍ദ്ദേശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here