ന്യൂദല്‍ഹി: യു.എ.പി.എ നിയമം ചുമത്തി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി രാജ്യത്ത് അറസ്റ്റിലായത് 3974 പേരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2016, 2017, 2018 വര്‍ഷങ്ങളിലായാണ് 3974 അറസ്റ്റ് നടന്നത്. മൂന്നു വര്‍ഷങ്ങളിലായി യഥാക്രമം 922, 901, 1182 കേസുകള്‍ എടുത്തുവെന്നും 999, 1554, 1421 പേര് അറസ്റ്റിലായെന്നും ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി. . ഇതില്‍ കുറ്റപത്രം നല്കിയ കേസുകളുടെ എണ്ണം 232, 272, 317 ആണെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.
ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് 2017, 2018 വര്‍ഷങ്ങളിലായി 1198 പേരെ അറസ്റ്റു ചെയ്തുവെന്നും 563 പേര് കസ്റ്റഡിയിലാണെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിശദീകരിച്ചു. ഉത്തര്‍പ്രദേശാണ് രണ്ടാമത്.
രാജ്യത്ത് 370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ജമ്മു-കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി അറിയിച്ചു. കശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കിയ 2019 ആഗസ്റ്റ് അഞ്ചുമുതല്‍ 71 സിവിലിയന്മാരും 74 സുരക്ഷ സേനാംഗങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടിട്ടുണ്ട്.
2018 ജൂണ്‍ 29 മുതല്‍ 370ാം വകുപ്പ് റദ്ദാക്കിയതിന്റെ തലേദിവസം വരെയുള്ള കാലയളവില്‍ 455 തീവ്രവാദ സംഭവങ്ങള്‍ അരങ്ങേറിയെങ്കില്‍, ശേഷമുള്ള ഒരുവര്‍ഷം ഇത്തരം 211 സംഭവങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും സഹമന്ത്രി പറയുന്നു.2010 മുതല്‍ 19 വരെയുള്ള കാലയളവില്‍ ഇടതു തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളും സംഭവങ്ങളും കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. രാവിലെ…
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…