Categories: India

കോവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം 41 ലക്ഷം യുവാക്കള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായി

കോവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം 41 ലക്ഷം യുവാക്കള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായി. നിര്‍മാണ, കാര്‍ഷിക മേഖലയിലാണ് തൊഴില്‍ നഷ്ടത്തില്‍ ഭൂരിഭാഗവും എന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.ആറ് മാസം മുമ്പത്തേതിനേക്കാള്‍ ജോലികള്‍ക്കായുള്ള മത്സരം ഇരട്ടിയായതായുള്ള നിരീക്ഷണവുമായി ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ടും പുറത്തുവന്നു.

തൊഴില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിച്ചത് 25 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരേക്കാള്‍ 15-24 പ്രായത്തിലുള്ള യുവാക്കളെയാണ്. ഈ സമയത്ത് മൂന്നില്‍ രണ്ട് ഭാഗം അപ്രന്റീസ്ഷിപ്പുകളും നാലില്‍ മൂന്നു ഭാഗം ഇന്റേണ്‍ഷിപ്പുകളും പൂര്‍ണ്ണമായും തടസ്സപ്പെട്ടുവെന്ന് ഐഎല്‍ഒ, എഡിബി റിപ്പോര്‍ട്ടിലുണ്ട്. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസവും പരിശീലനവും കൃത്യമായി നിലനിര്‍ത്തുന്നതിനും  വിപുലമായ അടിയന്തിര നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

സിഎംഐഇയുടെ തൊഴിലില്ലായ്മ ഡാറ്റ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍ മാസത്തില്‍ 24 ശതമാനമായിരുന്നു. ഇത് ജൂലൈയില്‍ 8 ശതമാനത്തില്‍ താഴെയായി. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍മാര്‍, സെയില്‍സ് മാനേജര്‍മാര്‍, ബിസിനസ് അനലിസ്റ്റുകള്‍, കണ്ടന്റ് എഴുത്തുകാര്‍ എന്നിവര്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളതെന്നും ലിങ്ക്ഡ്ഇന്‍ ഡാറ്റ വ്യക്തമാക്കുന്നു.

അതേസമയം, തൊഴില്‍ വിപണി കോവിഡ് പൂര്‍വ നിലയിലേക്ക് കുതിക്കുന്നതിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നാണ് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് കമ്പനിയായ ലിങ്ക്ഡ്ഇന്‍ വ്യക്തമാക്കുന്നത്. ലിങ്ക്ഡ്ഇനില്‍ പോസ്റ്റുചെയ്ത ഓരോ ജോലിയുടെയും ശരാശരി അപേക്ഷകളുടെ എണ്ണം ജനുവരിയില്‍ 90-ല്‍ നിന്ന് ജൂണില്‍ 180 ആയി വര്‍ധിച്ചു. മാര്‍ച്ച് അവസാനത്തോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ തകര്‍ന്ന തൊഴില്‍ വിപണിയിലെ നിരാശയാണ് ഈ ഡാറ്റ തുറന്നുകാട്ടുന്നത്.കോവിഡ് 19 പ്രതിസന്ധി വ്യവസായങ്ങളെ സാരമായി ബാധിച്ചത് ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുന്നതുപോലുള്ള നടപടികളിലേക്ക് വഴിവെച്ചു.പല കമ്പനികളും ജീവനക്കാരെ തിരിച്ചെടുക്കുന്നതിനിടെ ചെലവ് ഘടന നിലനിര്‍ത്തുന്നതിന് ശമ്പളം വെട്ടിക്കുറച്ചു.

2020 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലയളവില്‍ ലിങ്ക്ഡ്ഇന്‍ വഴിയുള്ള നിയമനം 35 ശതമാനം പോയിന്റ് വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. നേരത്തെയുള്ള ഇടിവിന്റെ തീവ്രത കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ധന പ്രോത്സാഹജനകമാണ്. നിലവില്‍ ഇന്ത്യയില്‍ 69 ദശലക്ഷത്തിലധികം ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളുണ്ട്. 50 ദശലക്ഷത്തിലധികം കമ്പനികള്‍ ആഗോളതലത്തില്‍ സൈറ്റ് വൈറ്റ് കോളര്‍ നിയമനത്തിന് ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നു.


Newsdesk

Share
Published by
Newsdesk

Recent Posts

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

15 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

17 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

19 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

20 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

20 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

2 days ago