ഡല്‍ഹി: ഡല്‍ഹി നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. വൈകുന്നേരം നാല് മണി വരെ 43% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ മകന്‍ റയ്ഹാന്‍ രാജിവ് വാദ്ര വോട്ട് രേഖപ്പെടുത്തി.
70 നിയമസഭാ മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളുമായി 1,46,92,136 വോട്ടര്‍മാരാണ് ഇന്ന് ഡല്‍ഹിയുടെ വിധിയെഴുതുന്നത്. അതില്‍ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷത്തോളം സ്ത്രീകളുമാണ്.
അഞ്ചുവര്‍ഷം മുന്‍പ് സ്വന്തമാക്കിയ 70ല്‍ 67 സീറ്റെന്ന വിജയം ഇക്കുറിയും നേടുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി സര്‍ക്കാര്‍. എന്നാല്‍ പാര്‍ട്ടിയ്ക്ക് കടുത്ത വെല്ലുവിളിയുമായി ബിജെപി പിന്നിലുണ്ട്.
ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ക്ക് പ്രതീക്ഷപകരുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ്. ഡല്‍ഹിയിലെ ഏഴ് സീറ്റും സ്വന്തമാക്കിയ ബിജെപി ആ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്.
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…