Categories: India

ഡൽഹിയിൽ കോറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന

ന്യുഡൽഹി: ഡൽഹിയിൽ കോറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്  പത്തോ നൂറോ കേസുകളല്ല മറിച്ച് 472 കേസുകളാണ്.  ഇതൊടെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8470 ആയി. 

ഇതിൽ 3045 പേർ രോഗമുക്തരാകുകയും 115 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  കൂടാതെ ഏകദേശം പതിനയ്യായിരത്തോളം പേർ വീടുകളിൽ quarantine ൽ ആയതുകൊണ്ട് ഇനിയും രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.   

ഇതിനിടയിൽ ജനങ്ങളുടെ ആവശ്യം പൊതുഗതാഗതവും, മെട്രോയും ആരംഭിക്കണമെന്നാണെന്നും അതിനെ കുറിച്ച് സർക്കാർ   വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.  ഇനി അതൊക്കെ തുടങ്ങിയാൽ ഡൽഹിയുടെ അവസ്ഥ എന്താകുമെന്ന് കാത്തിരുന്നു കാണാം.   

Newsdesk

Recent Posts

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

2 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago