ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ്.
നിസാമുദ്ദിനിലെ മാര്‍കാസില്‍ നടന്ന മതപരമായ ചടങ്ങില്‍ മാര്‍ച്ച് 13 മുതല്‍ 15 വരെ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരാണ് മരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.
മാർച്ച് 13 മുതൽ 15 വരെ ഡല്‍ഹിയിലെ നിസാമുദ്ദീൻ പ്രദേശത്തെ മർകാസിൽ നടന്ന മതപരമായ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത ചിലരിലാണ് കൊറോണ വൈറസ് പടർന്നതെന്നും ചടങ്ങില്‍ പങ്കെടുത്തവരില്‍ തെലങ്കാന സ്വദേശികള്‍ ഉണ്ടായിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഇവരില്‍ രണ്ട് പേര്‍ ഗാന്ധി ഹോസ്പിറ്റലിലും ഒരാള്‍ നിസാമബാദ് ആശുപത്രിയിലും മറ്റൊരാള്‍ ഗദ്വാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍, ഇവര്‍ മരിച്ച സമയമോ തീയതിയോ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടില്ല.
നിസാമുദ്ദിന്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തവര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട പരിശോധനകള്‍ നടത്തി കൊറോണ ബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുമുള്‍പ്പടെ ഏകദേശം 2000ലധികം ആളുകളാണ് നിസാമുദ്ദിനിലെ ചടങ്ങില്‍ പങ്കെടുത്തത്.
കൊറോണ ഭീതിയെ തുടര്‍ന്ന് ചടങ്ങ് നടന്ന പ്രദേശം മുഴുവന്‍ ഡല്‍ഹി സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. അധികാരികളുടെ അനുമതിയില്ലാതെയാണ് സ്ഥലത്ത് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. സംഭവത്തില്‍ മര്‍ക്കാസ് മൗലാനയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…