പനാജി: കോവിഡ് മുക്തമായിരുന്ന ഗോവയില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു.
ഒരു മാസമായി ഗോവയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പുതുതായി 7 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയാണ് ഗോവയില്‍ രണ്ടാമതും വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നും റോഡ് മാര്‍ഗം ഗോവയിലേക്ക് എത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവരെ ഗോവയില്‍ എത്തിച്ച വാഹനത്തിന്‍റെ ഡ്രൈവര്‍ക്കും വൈറസ് പിടിപെട്ടു. ഇവരുടെ സാമ്പിള്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. കൂടാതെ, ഗുജറാത്തില്‍ നിന്നെത്തിയ ഒരു ട്രക്ക് ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഏറ്റവുമാദ്യം കൊറോണ വൈറസിനെ അതിജീവിച്ച സംസ്ഥാനമായിരുന്നു ഗോവ. ആദ്യ ഘട്ടത്തില്‍ 7 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 7 പേരും സുഖപ്പെടുകയു൦ ചെയ്തിരുന്നു.
വൈറസിനെ അതിജീവിച്ചുവെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ ജനം കൃത്യമായി അനുസരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
മാര്‍ച്ച് 25നാണ് ഗോവയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ഏപ്രില്‍ മൂന്നിന് അവസാന കേസും റിപ്പോര്‍ട്ട് ചെയ്തു. വിനോദസഞ്ചാര മേഖലക്ക് ഏറെ പ്രാധാന്യമുള്ള ഗോവയിലെ ആകെ ജനസംഖ്യ 15.8 ലക്ഷമാണ്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…