ന്യൂദല്‍ഹി: ഇന്ത്യയിലെ 80 ശതമാനം കൊവിഡ് ബാധിതരായ ആളുകളും പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവാരാണെന്നത് ആശങ്കാജനകമാണെന്ന് ഐ.സി.എം.ആര്‍ ലെ ശാസ്ത്രജ്ഞനായ ഡോ.ആര്‍.ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഒരുപക്ഷേ തിരിച്ചറിയാന്‍ പറ്റാത്ത രോഗികള്‍ ഉണ്ടാവാം എന്നത് ആശങ്കാജനകമാണ്.
രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കേസുകള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, പോസിറ്റീവായി പരീക്ഷിച്ച ആളുകളുടെ കോണ്‍ടാക്റ്റുകള്‍ കണ്ടെത്തിയതിനുശേഷം മാത്രമേ അവ കണ്ടെത്താന്‍ കഴിയൂ, എല്ലാവരേയും ടെസ്റ്റ് ചെയ്യുന്നത് ഒരുപരിധിവരെ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 519 ആയി. ഞായറാഴ്ച വരെ 17615 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കണക്കു പ്രകാരം ഞയറാഴ്ച രാത്രി ഒമ്പത് മണിവരെ രാജ്യത്ത് 1135 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…